Category: പേരാമ്പ്ര
‘പൗരത്വ നിയമം കൊണ്ടുവന്ന കേന്ദ്രവും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന പിണറായി സര്‍ക്കാറും ഒരുപോലെ’; എടവരാട് ഫ്രീഡം മാര്‍ച്ചുമായി യു.ഡി.എഫ്
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടവരാട് യു.ഡി.എഫ് 62, 65, 66 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. നഞ്ഞാളൂര്‍ മുക്ക് മുതല്‍ തൊടുവയില്‍ മുക്ക് വരെ നടത്തിയ ഫ്രീഡം മാര്‍ച്ച് എടവരാട് ചേനായില്‍ സമാപിച്ചു. വിവേചനപരവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് യോജിക്കാത്തതുമായ പൗരത്വനിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരും ഈ നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരില്‍
‘ഇനി ഒരു പെൺകുട്ടികൾക്കും ഈ ഗതി വരരുത്’; കൊല്ലപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട് സന്ദർശിച്ച് ദു:ഖത്തിൽ പങ്കുചേർന്ന് ഷാഫി പറമ്പിൽ
പേരാമ്പ്ര: മോഷണ ശ്രമത്തിനിടെ കൊലചെയ്യപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്ന് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അറുപതോളം കേസിലെ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് അതി ക്രൂരമായി കൊന്ന് തള്ളിയ അനുവിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. അനുവിന്റെ സഹോദരൻ സദാനന്ദൻ, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ്
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗം അടക്കം 44 കേസുകളില്‍ പ്രതി, ആദ്യമായി കൊലപാതക കേസില്‍ പിടിയിലായത് ഇരുപതാംവയസില്‍
കൊണ്ടോട്ടി: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയില്‍ കാവുങ്ങല്‍ നമ്പിലകത്ത് മുജീബ്റഹ്‌മാന്‍ (48) മുത്തേരി ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതി. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസ്. ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാള്‍
”നിനക്ക് രക്ഷപ്പെടാന്‍ പറ്റില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” പേരാമ്പ്ര അനു കൊലപാതകക്കേസ് പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് ഓടുപൊളിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ച പ്രതിയോട് ”നിനക്ക് രക്ഷപ്പെടാന്‍ കഴിയില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” എന്ന് പൊലീസ് പറയുന്നതാണ് വീഡിയോയിയുള്ളത്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും വീടിന്റെ വാതില്‍
കൃത്യം നടത്താനെടുത്തത് 10 മിനുട്ട്, പലതവണ പ്രദേശത്ത് കറങ്ങി; നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്ത്
പേരാമ്പ്ര: പട്ടാപ്പകൽ യുവതിയെ അരുംകൊല ചെയ്തതിൻ്റെ ഞെട്ടലിലാണിപ്പോഴും പേരാമ്പ്രക്കാർ. നൊച്ചാട് സ്വദേശിനി അനുവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്മാനാണ് സ്വർണ്ണാഭരണത്തിനായി യുവതിയെ തോട്ടിലിട്ട് മുക്കി കൊന്നത്. നാടിനെ ഞെട്ടിച്ച അനുവിൻ്റെ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍. അനുവിനെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത്
ബൈക്കിൽ കയറ്റിയത് തെറ്റിദ്ധരിപ്പിച്ച്, മോഷണ ശ്രമം ചെറുത്തപ്പോൾ തല തോട്ടിൽ ചവിട്ടിപ്പിടിച്ചു; നൊച്ചാട് സ്വദേശി അനുവിൻ്റേത് ക്രൂരമായ കൊലപാതകം
പേരാമ്പ്ര: കൊല്ലപ്പെട്ട നൊച്ചാട് സ്വദേശി അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റിയത്. അതിന് ശേഷമാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന
“കിളികൾ കൂളാവട്ടെ”; പക്ഷികൾക്കായ് ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ
പേരാമ്പ്ര :കടുത്ത വേനലിൽ നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ കിളികൾക്കും ഇതര ജീവികൾക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ. “കിളികളും കൂളാവട്ടെ ” എന്ന കാമ്പയിനിൻ്റെ ഭാഗമായി സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലും തണ്ണീർ കുടങ്ങൾ ഒരുക്കുകയാണിവർ. തോടുകളും തണ്ണീർതടങ്ങളും വറ്റിവരണ്ടതോടെ പക്ഷികൾക്കും മറ്റും ആശ്വാസമാവുകയാണ് വെള്ളം നിറച്ച പാത്രങ്ങൾ. കോവിഡ് നിമിത്തം സ്കൂളുകൾ
നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയത് ബെെക്ക് മോഷ്ടിച്ച് തിരികെ വരുന്നതിനിടെ; പ്രതി സ്ഥിരം കുറ്റവാളി, മുജീബ് റഹ്മാനെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ
പേരാമ്പ്ര: വാളൂരില്‍ കുറങ്കുടി മീത്തല്‍ അനു(അംബിക- 26)വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടൂതൽ വിവരങ്ങള്‍ പുറത്ത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നും സ്ഥിരം കുറ്റവാളിയാണ് പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെന്നുമാണ് പുറത്തുവരുന്ന വിവരം. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. മുജീബിനെ തെളിവെടുപ്പിനായി
നൊച്ചാട് സ്വദേശി അനുവിന്റെ മരണം കൊലപാതകം; മലപ്പുറം സ്വദേശി അറസ്റ്റിൽ
പേരാമ്പ്ര: വാളൂരില്‍ കുറങ്കുടി മീത്തല്‍ അനു(അംബിക- 26)വിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് അറസ്റ്റിലായത്. പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ തെളിവെടുപ്പിന് കൊണ്ടുവരും. തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ
ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി; നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകം, ഒരാൾ കസ്റ്റഡിയിൽ
പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനു(അംബിക- 26)വിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി പിടിയിലായി. ആഭരണം മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല