‘ഇനി ഒരു പെൺകുട്ടികൾക്കും ഈ ഗതി വരരുത്’; കൊല്ലപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട് സന്ദർശിച്ച് ദു:ഖത്തിൽ പങ്കുചേർന്ന് ഷാഫി പറമ്പിൽ


പേരാമ്പ്ര: മോഷണ ശ്രമത്തിനിടെ കൊലചെയ്യപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്ന് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അറുപതോളം കേസിലെ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് അതി ക്രൂരമായി കൊന്ന് തള്ളിയ അനുവിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. അനുവിന്റെ സഹോദരൻ സദാനന്ദൻ, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എന്റെ മകൾ ഏതായാലും നഷ്ട്ടപ്പെട്ടു,ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്, കണ്ണീർ പൊയിച്ചു കൊണ്ട് അനുവിന്റെ അമ്മയുടെ തേങ്ങൽ കൂടി നിന്നവരെ കണ്ണീരണിയിച്ചു. കേസിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഷാഫി പറമ്പിൽ കൊല നടന്ന സ്ഥലവും സന്ദർശിച്ചു.

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ടി പി നാസർ, കൺവീനർ പി എം പ്രകാശൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് വി വി ദിനേശൻ, മുസ്ലിം ലീഗ്പഞ്ചായത്ത്‌ പ്രസിഡന്റ് എം ടി ഹമീദ്, ബ്ലോക്ക്കോൺഗ്രസ്‌  ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂർ,പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്  റഫീഖ് കല്ലോത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.