Category: മേപ്പയ്യൂര്‍
ഒരു എലിപ്പനി മരണവും വിവിധയിടങ്ങളിൽ രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം; കൃഷിഭവൻ വഴി മരുന്നുകൾ വിതരണം ചെയ്യുന്നു; വിശദ വിവരങ്ങളറിയാം
അരിക്കുളം: എലിപ്പനി ജീവൻ കവർന്ന സാഹചര്യത്തിൽ അരിക്കുളത്ത് കടുത്ത ജാഗ്രത നിർദ്ദേശം. ഗ്രാമപഞ്ചായത്തിൽ ഒരു എലിപ്പനി മരണവും വിവിധ വാർഡുകളിൽ രോഗവും റിപ്പോർട്ട് ചെയ്തതോടെയാണ് കടുത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെപ്തംബർ രണ്ടിനുളളിൽ മുഴുവൻ വാർഡുകളിലും ബോധവൽക്കരണ പദ്ധതി സംഘടിപ്പിക്കാൻ തീരുമാനമെടുത്തു. ക്ഷീരകർഷകർ, കർഷകർ,
‘കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിപ്പിച്ചു’; മേപ്പയ്യൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്‌മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍
ഇനി നാട്ടിലെ മഴയുടെ അളവും കാറ്റിന്റെ വേഗവും അതിവേഗം അറിയാം; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും
മേപ്പയ്യൂര്‍: പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനി മേപ്പയ്യൂരിലും. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജ്യോഗ്രഫി പഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാന്‍ ജ്യോഗ്രഫി വിഷയമുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ്
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി
കീഴരിയൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മേപ്പയ്യൂര്‍ സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. മേപ്പയ്യൂര്‍ കല്ലങ്കിയിലെ മണത്താംകണ്ടി കെ.ടി.കെ.ബാലനാണ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കീഴരിയൂര്‍ മാവിന്‍ ചുവട് പനോട്ട് മുക്കില്‍ വെച്ച് ബാലന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാലനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. അച്ഛന്‍: പരേതനായ
കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി ഇന്‍ഷുറന്‍സ് പുതുക്കിയതിനാല്‍; സി.സി.ടി.വി ദൃശ്യങ്ങളും നിര്‍ണായകമായി
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി കായണ്ണബസാര്‍ സ്വദേശി പ്രബീഷ് ഇന്‍ഷുറന്‍സ് പുതുക്കിയത്. മെയ് 21ന് ചേനോളി റോഡില്‍ നിവേദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് പ്രബീഷിന്റെ മാരുതി 800 വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതാണ്
ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ
പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി
വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ
മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക്
ഷാഹുല്‍ ഹമീദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില കോടതിയില്‍; പെണ്‍കുട്ടിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്‌റ്റേഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പേരാമ്പ്ര കോടതി
മേപ്പയ്യൂര്‍: കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില നിര്‍ബാസ് പേരാമ്പ്ര കോടതിയെ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കാണാതായ ആദില ഇന്ന് രാവിലെ ഷാഹുല്‍ ഹമീദിനൊപ്പം മേപ്പയ്യൂര്‍ പൊലീസില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് ആദിലയെ കോടതിയില്‍ ഹാജരാക്കിയത്. നാലുദിവസമായി ഷാഹുല്‍ ഹമീദിനൊപ്പമാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ആദില കോടതിയെ
ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം
മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തംഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ