കീഴരിയൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മേപ്പയ്യൂര്‍ സ്വദേശി മരിച്ചു


മേപ്പയ്യൂര്‍: ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. മേപ്പയ്യൂര്‍ കല്ലങ്കിയിലെ മണത്താംകണ്ടി കെ.ടി.കെ.ബാലനാണ് (51) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടോടെ കീഴരിയൂര്‍ മാവിന്‍ ചുവട് പനോട്ട് മുക്കില്‍ വെച്ച് ബാലന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാലനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം.

അച്ഛന്‍: പരേതനായ പാച്ചര്‍. അമ്മ: കല്യാണി. ഭാര്യ: ഷൈലജ (കെ.ജി.എം.എസ്.യു.പി സ്‌കൂള്‍ കൊഴുക്കല്ലൂര്‍).

മകള്‍:അലീന (മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ചിരുതക്കുട്ടി, കുഞ്ഞിക്കണാരന്‍.