Category: പയ്യോളി
ആറ് രാപ്പകലുകള്‍ ഭൂഗര്‍ഭപാതയില്‍; അതിര്‍ത്തി കടക്കാനായി നല്‍കേണ്ടിവന്നത് വന്‍തുക; യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയ ആശ്വാസത്തില്‍ പയ്യോളി സ്വദേശികളായ വിദ്യാര്‍ഥികള്‍
പയ്യോളി: യുക്രൈനില്‍ നിന്ന് ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍. അയനിക്കാട് കുറ്റിയില്‍ പീടികക്ക്സമീപം സ്വലാഹ്’ല്‍ ബാബുവിന്റെയും ശബ്നയുടെയും മകന്‍ മുഹമ്മദ് ഫാഹിം, അയനിക്കാട് കിഴക്കെ പുതുക്കുടി കുഞ്ഞബ്ദുല്ലയുടെയും ജാസ്മിന്റെയും മകന്‍ ജിഫ്രിന്‍, ഇരിങ്ങല്‍ കോട്ടക്കല്‍ കിഴക്കെ പൈത്താന്റവിട ബാബുരാജിന്റെയും ലീനയുടെയും മകന്‍ നെവിന്‍ ബി. രാജ് എന്നിവരുള്‍പ്പടെ ഇരുപത്തിയൊന്നംഗ മെഡിക്കല്‍ വിദ്യാര്‍ഥി സംഘമാണ്
കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി
പയ്യോളി: പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലന്‍ നായര്‍ നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയസൂത്രണ പദ്ധതി പ്രകാരം 13 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പള്ളിക്കര പ്രാദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരമേകും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്
മേലടിയിൽ ദന്തപരിശോധന ക്യാമ്പ് നടത്തി
പയ്യോളി: നാഷണൽ ഓറൽ ഹെൽത്ത് പോഗ്രാമിൻ്റെ ഭാഗമായി മേലടി സി.എച്ച് സെൻ്റെറിൽ ദന്ത പരിശോധനാ ക്യാമ്പ് നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് ബാബു അധ്യക്ഷനായി. ഡോ. ഷാലു മോഹൻ വിഷയാവതരണം നടത്തി. ഡോ.ശുഭലക്ഷമി (ഡെൻ്റൽ സർജൻ), ബിനോയ് ജോൺ (ഹെൽത്ത് സൂപ്പർവൈസർ), സാലി അഗസ്റ്റിൻ (സീനിയർ
കുവൈറ്റിലെ വാഹനാപകടത്തില്‍ പയ്യോളി സ്വദേശിയായ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം
പയ്യോളി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി നെല്ലേരി മാണിക്കോത്ത് തെക്കേ കോറോത്ത് മഠത്തില്‍ മാണിക്യം വീട്ടില്‍ ഷാഹിദ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ് രാത്രി 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഖബറടക്കം കുവൈറ്റില്‍. നിസാര്‍-സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:
‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ പയ്യോളിയില്‍ എസ്.എഫ്.ഐയുടെ പ്രതിരോധ സംഗമം
പയ്യോളി: കലാലയങ്ങളെ ചോരകളമാക്കുന്ന കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, സി.എഫ്.ഐ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധ സംഗവുമായി എസ്.എഫ്.ഐ. ‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി അഷ്‌റഫ് രക്തസാക്ഷി ദിനമായ മാര്‍ച്ച് അഞ്ചിന് എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ ‘പ്രതിരോധ സംഗമം’ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.
‘യാത്രാ കൺസെഷൻ ഔദാര്യമല്ല, അവകാശമാണ്’; പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മയുമായി എസ്.എഫ്.ഐ
പയ്യോളി: ‘യാത്ര കൺസെഷൻ ഔദാര്യമല്ല, അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മമയും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി നിഹാൽ.എൻ.ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദിൽജിത്ത്, അശ്വന്ത്, അവന്തിക എന്നിവർ സംസാരിച്ചു.
അരിപ്പാറയിലേക്ക് പോയത് സുഹൃത്തുക്കൾക്കൊപ്പം അവധി ദിനം ആഘോഷിക്കാൻ; നാടിന് വിങ്ങലായി പയ്യോളി കോട്ടയ്ക്കലിലെ സൽസബിലിന്റെ വിയോഗം
പയ്യോളി: സുഹൃത്തുക്കള്‍ക്കൊപ്പം അവധി ദിനം ആഘോഷിക്കാന്‍ പോയതായിരുന്നു സല്‍സബില്‍. എന്നാല്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അവനെ കാത്തിരുന്നത് മരണത്തിന്റെ കയമാണ്. പയ്യോളി കോട്ടയ്ക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സിലില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബില്‍ ആണ് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്. സല്‍സബില്‍ ഉള്‍പ്പെടെ കോട്ടക്കല്‍ സ്വദേശികളായ ആറുപേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി തുഷാരഗിരിക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്ന
ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നിയമസഭയിലുന്നയിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ; അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി
കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവര്‍ കുളങ്ങരത്താഴ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ നടത്തിയ അക്രമത്തില്‍ പരിക്കേറ്റവരെ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു. ജ്വല്ലറി തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ഗൗരവമുള്ളതാണെന്നും വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമായി നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യമന്ത്രി
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണദിനം ‘റെഡ് ബുക്‌സ് ഡേ’ ആയി ആചരിച്ച് പയ്യോളിയിലെ പുരോഗമന കലാസാഹിത്യ സംഘം
പയ്യോളി: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണ ദിനം ‘റെഡ് ബുക്‌സ് ഡേ’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി പയ്യോളിയില്‍ പുരോഗമന കലാസാഹിത്യ സംഘം പരിപാടി സംഘടിപ്പിച്ചു. എല്ലാ വര്‍ഗ്ഗസമരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പ്രേരണയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 ന് രങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം: നാടെങ്ങും ആര്‍ത്തിരമ്പി പ്രതിഷേധം; കൊയിലാണ്ടിയിലും പയ്യോളിയിലും സി.പി.എമ്മിന്റെ പ്രതിഷേധ പ്രടകനം
കൊയിലാണ്ടി: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ നാടെങ്ങും പ്രതിഷേധം. കൊയിലാണ്ടി ഏരിയയിലെ ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും പയ്യോളിയിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെയാണ് സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നത്. രണ്ട്