കുവൈറ്റിലെ വാഹനാപകടത്തില്‍ പയ്യോളി സ്വദേശിയായ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം


പയ്യോളി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി നെല്ലേരി മാണിക്കോത്ത് തെക്കേ കോറോത്ത് മഠത്തില്‍ മാണിക്യം വീട്ടില്‍ ഷാഹിദ് (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ് രാത്രി 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഖബറടക്കം കുവൈറ്റില്‍.

നിസാര്‍-സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷറൂഖ് (എഞ്ചിനീയര്‍, കുവൈറ്റ്), നിദാന്‍ (ബി ബി എ വിദ്യാര്‍ത്ഥി, മേപ്പയ്യൂര്‍ സലഫി കോളജ്), നീമ (വിദ്യാര്‍ത്ഥി).