Category: പയ്യോളി
പയ്യോളി ഒരുങ്ങുകയാണ്, കലയുടെ ഉത്സവനാളുകൾക്കായി; കേരളോത്സവം തീയതികൾ പ്രഖ്യാപിച്ചു
പയ്യോളി: പയ്യോളിയിൽ ഇനി കലയുടെ ആഘോഷ നാളുകൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളോത്സവം തീയതികൾ പ്രഖ്യാപിച്ചു. നവംബർ 12 നാണു കേരളോത്സവം ആരംഭിക്കുന്നത്. 20 ന് സമാപിക്കും. കലാ കായിക ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും ടീമുകൾക്കുമുള്ള അപേക്ഷ ഫോറം നവംബർ 8 മുതൽ നഗരസഭയിൽ നിന്നും ലഭ്യമാകും എന്ന് അധികൃതർ അറിയിച്ചു. അപേക്ഷകൾ നഗരസഭയിൽ നൽകേണ്ട
തിക്കോടിയിൽ പുലർച്ചെ തേങ്ങാകൂടയിൽ തീപിടുത്തം, നശിച്ചത് ആറായിരത്തോളം തേങ്ങകൾ, തീ അണച്ചത് രണ്ടര മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
തിക്കോടി: തിക്കോടിയിൽ തേങ്ങാ കൂടക്കു തീപിടിച്ചു. പഞ്ചായത്ത് റെയിൽവേ ഗേറ്റിന് സമീപമുള്ള വടക്കേ മേലാട്ട് മമ്മദിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് ആണ് തീപിടിച്ചത്. വൻ നഷ്ടമുണ്ടായി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തേങ്ങാ കൂടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയിരുന്നു. തൊട്ടടുത്ത് റെയിൽവേ ട്രാക്ക് വീട്ടുകാരിലും നാട്ടുകാരിലും പരിഭ്രാന്തി പടര്‍ത്തി. ഇതിനിടയിൽ
പയ്യോളി സ്വദേശിയുടെ മരണം; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് നിഗമനം
പയ്യോളി: പയ്യോളി സ്വദേശിയുടെ കൊലപാതകത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദിന്റെ മരണത്തിലാണ് നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. പയ്യോളി ഹൈ സ്കൂളിന്
പയ്യോളിയിൽ വെച്ച് മർദ്ദനമേറ്റു, പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു
പയ്യോളി: മർദ്ദനത്തിനിരയായ പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര എൽ പി സ്കൂൾ കനാൽ മുക്കിന് സമീപം കുനിയിൽ കുളങ്ങര സഹദ് (45) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പയ്യോളി സ്വദേശിയുടെ മരണം; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽക്ക് നയിച്ചത് എന്ന് നിഗമനം പെരുമാൾപുരത്ത് പയ്യോളി
ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ
പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.
കടത്താൻ ശ്രമിച്ചത് 100 പവൻ, പിടികൂടിയത് സീറോ പോയിന്റിൽ വച്ച്; വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച പയ്യോളി സ്വദേശി പിടിയിലായത് ഇങ്ങനെ
പയ്യോളി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 100 പവനുമായാണ് പയ്യോളി സ്വദേശിയായ മധ്യവയസ്കനാണ് ഇന്ന് പോലീസിന്റെ പിടിയിലായത്. പയ്യോളി സ്വദേശി റസാഖിനെ (52) ആണ് പോലീസ് പിടികൂടിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് (IX 344)
അയനിക്കാട് സ്വദേശിയായ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
പയ്യോളി: പയ്യോളിയിൽ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് ചാത്തമംഗലം താര സന്തോഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത്തിമൂന്ന് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അയനിക്കട് ആവിയിൽ വയലിലെ തെങ്ങിൽ നിന്ന് കള്ള് ശേഖരിക്കാൻ പോയതായിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല്
പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്. ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി
ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വരൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലെ അഞ്ച് പേർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇന്നോവ കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. വിവാഹത്തിനായി പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ചവരാണ് അപകടം പറ്റിയത് എന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കണ്ണൂരിലേക്ക്
പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.