Category: പയ്യോളി
സംഗീതവും നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ; ശ്രദ്ധേയമായി പ്രവാസി കൂട്ടായ്മ ‘പെരുമ’ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ പുതുവർഷാഘോഷം
പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെയും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നടത്തിയ പുതുവർഷാഘോഷം ദുബായിൽ നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ ‘സോളോ ഓഫ് ഫോക്കി’ന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ അതുലും സംഘവും നയിച്ച
തിക്കോടിയില്‍ എന്‍.സി.പി നേതാവ് നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; സംസ്‌കാരം ഇന്ന് രാത്രിയോടെ
തിക്കോടി: എന്‍.സി.പി നേതാവ് തിക്കോടി പാലൂര്‍ കാട്ടുവയലില്‍ നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന നാണുവിനെ വടകര ഭാഗത്തുനിന്നും വന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാണുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍.സി.പി മണ്ഡലം വൈസ്
പുതുവർഷത്തിൽ ഇന്ത്യൻ ആർമിയുടെ കലാവിരുന്നാസ്വദിക്കാൻ സർഗാലയയിലേക്ക് പോകാം; വിവിധ തരം ഡാൻസുകളുമായി എൻ.സി.സി കേഡറ്റുകളും
ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കര കൗശല മേളയിൽ കലാവിരുന്നുമായി 122 ടി എ ബറ്റാലിയൻ മദ്രാസ് റജ്‌മെന്റ് കോഴിക്കോട് യുണിറ്റ്. നാളെ (ജനുവരി 1 ) വൈകുന്നേരം 6.30 ന് നടക്കുന്ന കലാവിരുന്നിൽ ചെണ്ട, കളരിപയറ്റ്, ഫയർ ഡാൻസ് എന്നിവ അരങ്ങേറും. സർഗാലയയിൽ ആദ്യമായാണ് വ്യത്യസ്തതയാർന്ന ഇന്ത്യൻ ആർമിയുടെ കലാപരിപാടി അവതരിപ്പിക്കുന്നത്. ഇതിനു പുറമെ എൻസിസി
ട്രെയിന്‍ യാത്രയ്ക്കിടെ അമ്മയ്ക്കും കുഞ്ഞിനും നേരെ നഗ്നതാ പ്രദര്‍ശനം; പയ്യോളി സ്വദേശി അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് യുവതി പകര്‍ത്തിയ ഫോട്ടോയിലൂടെ
പയ്യോളി: ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പയ്യോളി സ്വദേശി പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ കെ.എം രാജു (45)നെയാണ് പിടികൂടിയത്. ട്രെയിനില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് നടപടി. ഡിസംബര്‍ രണ്ടിന് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് തലശ്ശേരിയില്‍ എത്താറായപ്പോള്‍ ജനറല്‍ കോച്ചിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ യുവതിയും കുഞ്ഞിനും നേരെയാണ് അതിക്രമമുണ്ടായത്. യുവതി
കുട്ടികളില്‍ കൗതുകമുണര്‍ത്തി ഷാമില്‍ മൂടാടിയുടെ മായാജാലം; ബാലസംഘം പയ്യോളി ഏരിയ കമ്മിറ്റിയുടെ ബാലദിന ഘോഷയാത്ര പുറക്കാട് മിനി സ്റ്റേഡിയത്തില്‍
പയ്യോളി: ബാലസംഘം പയ്യോളി ഏരിയ കമ്മറ്റി സംഘടിപ്പിച്ച ബാലദിന ഘോഷയാത്ര പുറക്കാട് മിനി സ്റ്റേഡിയത്തില്‍ പി.കെ കൃഷ്ണദാസ് വടകര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആര്യ നന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏരിയാ സെക്രട്ടറി ജി.കെ ദില്‍ജിത്ത്, ഏരിയാ കണ്‍വീനര്‍ ടി. ഷീബ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സുകുമാരന്‍ സ്വാഗതവും, ആര്‍ദ്ര
പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
പയ്യോളി: പയ്യോളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
പിണറായിയും ഗാന്ധിജിയുമുള്ള ആലവട്ടം, പിച്ചളയില്‍ തീര്‍ത്ത കൗതുകമുണര്‍ത്തുന്ന നൂറുകണക്കിന് മണികള്‍, ചാരുതയുള്ള ശില്‍പങ്ങള്‍, പകിട്ടേറിയ കരകൗശലവസ്തുക്കള്‍; സര്‍ഗാലയ ക്രാഫ്റ്റ് മേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണൂ…
ഇരിങ്ങല്‍: സര്‍ഗാലയയില്‍ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി. 19 ദിവസത്തെ മേള മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്. മേളയില്‍ നിന്ന് ഡിജോയ് മേത്തൊടി പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ കാണാം:
കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി
പയ്യോളി: കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ബാലകൃഷ്ണൻ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഭാര്യ: ജാനു (പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗം).
വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു
കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം