Category: പയ്യോളി
‘ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ കോടികൾ തിരികെ നൽകുക’; ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് (വീഡിയോ കാണാം)
പയ്യോളി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന ആരോപണം നേരിടുന്ന ഇരിങ്ങൽ കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. സ്കൂൾ മാനേജ്മെന്റിന്റെ വഞ്ചനാപരമായ നടപടിയില്‍ പ്രതിഷേധിച്ചും വാങ്ങിയ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു മാർച്ച്. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇരുപത്തിയാറോളം
സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും
ഇരിങ്ങല്‍: അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് മുപ്പതോളം പേരെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് വഞ്ചിച്ചതായി പരാതി. പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളിന് മുമ്പില്‍ പന്തലുകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. 2016 മുതലാണ് സ്‌കൂളില്‍ നിയമനം വാഗ്ദാനം ചെയ്ത് മാനേജ്‌മെന്റ് പലരില്‍ നിന്നായി പണം
തിക്കോടി പള്ളിക്കരയില്‍ നിന്നും കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തി
തിക്കോടി: പള്ളിക്കരയില്‍ നിന്നും ജൂണ്‍ രണ്ടാം തിയ്യതി കാണാതായ പതിനഞ്ചുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ കുട്ടി സ്വമേധയാ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പതിനഞ്ചുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി വീട്ടിലേക്ക് തിരികെയെത്തിയത്.
അയനിക്കാട് അടിപ്പാത: ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനങ്ങള്‍, കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ആയിരത്തോളം പേര്‍
പയ്യോളി: അയനിക്കാട് അടിപ്പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കി അടിപ്പാത കര്‍മ്മസമിതി. നിലവില്‍ പ്രദേശത്ത് ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് അടിപ്പാതയില്ലാതെയാണ് ഈ സാഹചര്യത്തിലാണ് അടിപ്പാത കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പയ്യോളി കഴിഞ്ഞാല്‍ നിലവില്‍ മൂരാടാണ് അടിപ്പാത അനുവദിച്ചിട്ടുള്ളത്. ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ട് ഈ രണ്ട് അടിപ്പാതകളും തമ്മില്‍. ഈ സാഹചര്യത്തിലാണ് അയനിക്കാട് അടിപ്പാതവേണം
മണിയൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍
പയ്യോളി: പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തുറയൂര്‍ പയ്യോളി അങ്ങാടി സ്വദേശികളായ മുക്കുനി വിഷ്ണു പ്രസാദ് (26), ശ്യാമ പ്രസാദ് (36), എടാടിയില്‍ അര്‍ജുന്‍ (22), ഇടിഞ്ഞകടവ് തെക്കെപാറക്കൂല്‍ വിപിന്‍ (27) എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍
പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു
പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്. നിലവില്‍ പയ്യോളി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് വിനോദ്. കൂടാതെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, ഡി.സി.സി മെമ്പറും വ്യാപാരി വ്യവസായി പ്രസിഡന്റുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്ന വിനോദ്.
അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി
പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്. ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും
എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു
പയ്യോളി: റിട്ടയേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്ത്യന്‍ പളളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആര്‍ഷലത, മക്കള്‍: സുര്‍ജിത്ത് (ആയുര്‍വേദ ആശുപത്രി, ചെറുവണ്ണൂര്‍), ബിന്തോഷ്, ധന്യ. മരുമക്കള്‍: കവിത (പി.ഡബ്ല്യു.ഡി കോഴിക്കോട്) റോഷിത, പ്രകാശന്‍(മസ്‌കത്ത്). സഹോദരങ്ങള്‍: പരേതനായ മുകുന്ദന്‍, പരേതനായ നാണു, നാരായണന്‍, രാഘവന്‍, കമല. സംസ്‌കാരം രാവിലെ 11 മണിക്ക്
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നാടകോത്സവം ഇന്ന് അവസാനിക്കും; മുചുകുന്നിലെ വേദിയില്‍ ഇന്ന് നടക്കുന്നത് നാല് നാടകങ്ങള്‍
പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന നാടകോത്സവം മുചുകുന്ന് കോളേജില്‍ പുരോഗമിക്കുന്നു. മെയ് 27ന് തുടങ്ങിയ നാടകോത്സവം ഇന്ന് അവസാനിക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് നാല് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. 6.30ന് നാടക് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടകം ഒച്ച, 7.30ന് തട്ടുംപുറം തീയേറ്റേഴ്‌സ് കാസറഗോഡിന്റെ ചട്ട, 8.30 ന് വിങ്ങ്‌സ് ഓഫ് തിയേറ്റര്‍
പൊതുപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് മയക്കുമരുന്നു സംഘം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
പയ്യോളി: ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണിയൂരിലെ സിപിഎം പ്രവർത്തകനേയും കുടുംബത്തേയും ആക്രമിച്ച പ്രതികളായ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഎം വടകര ഏരിയ കമ്മിറ്റി അംഗം ബി സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം