Category: പയ്യോളി
പയ്യോളി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും; ആക്ടിങ് ചെയര്‍മാനായി പി.എം.ഹരിദാസന്‍
പയ്യോളി: പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്നും ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും. യു.ഡി.എഫില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. കൊളാവിപ്പാലം കോട്ടക്കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ എം.ആര്‍.എഫ് സെപ്തംബര്‍ ഒന്നിന് നാടിന് സമര്‍പ്പിച്ചശേഷമായിരിക്കും ഷെഫീക്ക് വടക്കയില്‍ രാജി സമര്‍പ്പിക്കുക. പകരം, നഗരസഭ വികസന ക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.ഹരിദാസന്‍ ആക്ടിങ് ചെയര്‍മാനായി ചുമതലയേല്‍ക്കും.
പയ്യോളി നഗരസഭ ചെയര്‍മാന്‍ സെപ്റ്റംബര്‍ ഒന്നിന് രാജിവെക്കും; പുതിയ ചെയര്‍മാന്റെ കാര്യം ഇതുവരെ തീരുമാനമായില്ല, മുസ്‌ലിം ലീഗ് ആശയക്കുഴപ്പത്തില്‍
പയ്യോളി: മുന്നണി ധാരണ പ്രകാരം പയ്യോളി നഗരസഭയുടെ അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനിരിക്കെ ഇതുവരെയും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ കഴിയാതെ മുസ്‌ലീം ലീഗ് കടുത്ത ആശയക്കുഴപ്പത്തില്‍. കഴിഞ്ഞ രണ്ടര വര്‍ഷവും, വീണ്ടും കോണ്‍ഗ്രസിന് നീട്ടികൊടുത്ത കഴിഞ്ഞ രണ്ട് മാസവും ലഭിച്ചിട്ടും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. രണ്ടര വര്‍ഷത്തെ
പയ്യോളിയിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു
പയ്യോളി: അംബേദ്കർ ബ്രിഗെയ്ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദളിത് ആക്ടിവിസ്റ്റ് വി എം മാർസൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ഇ കെ ശീതൾരാജ് അധ്യക്ഷനായി. എം.പി ബാലൻ, ആർ ടി ശശി, പി ടി വേലായുധൻ, ദിലീപ്
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അർഹരായവരിൽ തുറയൂർ സ്വദേശി കെ ഹരീഷും
പയ്യോളി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് സംസ്ഥാനത്തെ 239 ഉദ്യോഗസ്ഥർ അർഹരായി. 25 ഉദ്യോഗസ്ഥർക്കാണു വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേനാ മെഡല്‍ പുരസ്കാരം. ഈ വർഷത്തെ പോലീസ് മെഡലിന് അർഹനായവരിൽ തുറയൂർ സ്വദേശി കുന്നുമ്മല്‍ കെ ഹരീഷും ഉൾപ്പെടും. നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഹരീഷ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ്
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്
അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ്
കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
പയ്യോളി: പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: ഷൈമ, ഷൈജ, ഷൈജു (അശ്വനി ലാബ് കീഴൂർ). മരുമക്കള്‍: രവി, ഗോപി.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം; പയ്യോളിയിലും പേരാമ്പ്രയിലും നാളെ വ്യാപാരികള്‍ കടകളടയ്ക്കും
പയ്യോളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ പയ്യോളിയിലും പേരാമ്പ്രയിലും വ്യാപാരികള്‍ കടകള്‍ അടയ്ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെയാണ് കടകള്‍ അടയ്ക്കുക. നാളെയാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി മുഴുവന്‍ വ്യാപാരികളും കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ്,
രാത്രി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍
പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍
അക്ഷര ദീപം തെളിയിക്കല്‍, രചനാ മത്സരങ്ങള്‍, പ്രഭാഷണം; പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി
പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ നേതൃത്വത്തില്‍ നടത്തിയ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമയി. ഗ്രന്ഥശാല സംഘം മേഖലാ സമിതി കണ്‍വീനര്‍ കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അംഗത്വ വാരാചരണം, അക്ഷര ദീപം തെളിയിക്കല്‍, ശ്രീനാരായണഭജനമഠം ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് രചനാ മത്സരങ്ങള്‍, വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍