Category: മേപ്പയ്യൂര്‍
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു
മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ
നാളത്തെ താരമാവാന്‍ ഇന്നേ പരിശ്രമിക്കാം; മേപ്പയ്യൂര്‍ സ്പോര്‍ട്സ് അക്കാദമി സെലക്ഷന് ട്രയല്‍സ് മാര്‍ച്ച് നാലിന്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്പോര്‍ട്സ് അക്കാദമിയിലേക്ക് സെലക്ഷന് ട്രയല്‍സ് നടത്തുന്നു. മാര്‍ച്ച് 4 ന് രാവിലെ 7:30 മുതല്‍ മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സിന്തറ്റിക് ട്രാക്കില്‍ വച്ചാണ് ട്രയല്‍സ് നടക്കുന്നത്. ഈ വര്‍ഷം നാലാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍
ഇനി ഉത്സവ പറമ്പിലേക്ക് കതിന പൊട്ടിക്കാൻ സഹായിയായി വേലായുധൻ ഇല്ല; നരക്കോട് ചെറുശ്ശേരി ക്ഷേത്രോത്സവത്തിനിടെ പരിക്കേറ്റ ഊരള്ളൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു
മേപ്പയ്യൂർ: ഉത്സവത്തിനിടിലെ അപകടത്തിൽ പരിക്കേറ്റപ്പോഴും വേലായുധൻ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി എന്നന്നേക്കുമായി അദ്ദേഹം വിടവാങ്ങി. ചെറുശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെയാണ് ഊരള്ളൂര്‍ കോട്ടുകുന്നുമ്മല്‍ വേലായുധന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് വർഷത്തോളമായി ഉത്സവങ്ങളിൽ കതിന പൊട്ടിക്കുന്ന ആൾക്കൊപ്പം വേലായുധൻ സഹായിയായി പോകുന്നു. അങ്ങനെയാണ്
നരക്കോട് ചെറുശ്ശേരി ക്ഷേത്രത്തില്‍ കഥിന പൊട്ടിക്കുന്നതിനിടെ അപകടം; പരിക്കേറ്റ ഊരള്ളൂര്‍ സ്വദേശി മരണപ്പെട്ടു
നരക്കോട്: ചെറുശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കഥിന പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഊരള്ളൂര്‍ സ്വദേശി മരണപ്പെട്ടു. ഊരള്ളൂര്‍ കോട്ടുകുന്നുമ്മല്‍ വേലായുധനാണ് മരണപ്പെട്ടത്. കഥിന പൊട്ടിക്കുന്നതിനായി തീകൊളുത്താനുപയോഗിച്ച ചൂട്ട് ശ്രദ്ധിക്കാതെ മരുന്നിന് മുകളില്‍ വെച്ചതിനെ തുടര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. വേലായുധന്റെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. നേരത്തെ ശ്വാസംമുട്ടല്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. Summary:
മേപ്പയ്യൂര്‍ പാവട്ടുകണ്ടിമുക്കുകാര്ക്കിനി സമൃദ്ധമായ കുടിവെള്ളം; ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടാനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3450000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടാന ടി.പി. രാമകൃഷ്ണന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു.
ചരിത്രമായ ആ ഫോട്ടോകള്‍ക്ക് പിന്നിലെ ആള് ഇവിടെയുണ്ട്; സഹദ്-സിയ ദമ്പതികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി ചന്തു, വൈറല്‍ ഫോട്ടോ പകര്‍ത്തിയ മേപ്പയ്യൂരുകാരന് പറയാനുള്ളത്
പേരാമ്പ്ര: ഒരു ക്യാമറയും എടുത്തോണ്ട് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ചന്തു എന്ന മേപ്പയ്യൂര്‍ക്കാരനെക്കുറിച്ചാണ് ഇന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് പറയാനുള്ളത്. ജന്മം കൊണ്ട് മേപ്പയ്യൂര്‍കാരന്‍ ആണെങ്കിലും നാട്ടിലുള്ള സമയങ്ങളില്‍ എപ്പോഴും പേരാമ്പ്രയില്‍ നിറഞ്ഞു നില്ക്കുന്ന ഇദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്ക്കറിയില്ലായിരിക്കും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ, സമൂഹത്തില്‍ സംസാര വിഷയമായ,
‘ഇനി കുറച്ചു നാള് വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്
മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള് വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും
‘എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി’; യാത്ര സ്വന്തം താൽപ്പര്യമനുസരിച്ചെന്ന് ദീപക്ക് കോടതിയില്‍
പയ്യോളി: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. സ്വന്തം താൽപ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി എന്നായിരുന്നു
എറണാകുളത്തേക്കെന്ന് പറഞ്ഞ് മേപ്പയൂര്‍ സ്വദേശി ദീപക് പോയത് മംഗളൂരുവിലേക്ക്; പിന്നീട് ഗോവയില്‍, നാട്ടിലെ വിവാദങ്ങളൊന്നുമറിയാതെ ഹോട്ടല്‍ ജോലി ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം
മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്നും കാണാതായ ദീപക് കഴിഞ്ഞ ജൂണ്‍ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയത് മംഗളൂരുവിലേക്ക്. രാത്രി 10ന് ബസ്സിനാണ് മംഗളൂരുവിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെ എട്ടിന് ബസ് മാര്‍ഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്ത് 30 വരെ ഗോവയിലെ ലൈവ്ലി ഹുഡ് ഹോട്ടലില്‍