Category: പൊതുവാര്‍ത്തകൾ

Total 3480 Posts

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ എ.കെ. ശാരികയെ ആദരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കീഴരിയൂര്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ എ.കെ. ശാരികയെ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഷാള്‍ അണിയിച്ച് മൊമെന്റോ നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, ഭാരവാഹികളായ ഒ.കെ. കുമാരന്‍, എം.എം രമേശന്‍, ജി.പി പ്രീജിത്ത്,

‘കണ്ണൂര്‍ വിമാനത്താവളത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യവെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചോ?’ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം അറിയാം

കണ്ണൂർ: യാത്രാവേളകളിലും മറ്റും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പവർ ബാങ്കുകൾ. ഇവ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ച വാർത്തകളും വീഡിയോകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാകുന്നത്. സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പോക്കറ്റിലിട്ട്

പരീക്ഷയെഴുതിയ 548 കുട്ടികള്‍ക്കും വിജയം, 168 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നും വിജയം കൈവരിച്ച നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും 

നടുവണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും. പരീക്ഷ എഴുതിയ 548 വിദ്യാര്‍ത്ഥികളും വിജയിച്ചു. 168 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. 100 % റിസള്‍ട്ടില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തില്‍

പരീക്ഷയെഴുതിയ 819ല്‍ 818 പേര്‍ക്കും വിജയം; എസ്.എസ്.എല്‍.സി വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പരീക്ഷ എഴുതിയ 819 വിദ്യാര്‍ഥികളില്‍ 818 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 188 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കു ചേര്‍ന്ന ഘോഷയാത്ര വിദ്യാലയമികവിന് മാറ്റ് കൂട്ടി. പി.ടി.എ പ്രസിഡന്റ് വി.പി.ബിജു, എസ്.എം.സി ചെയര്‍മാന്‍ പുതുക്കുളങ്ങര

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്; ഈ വെബ്സെെറ്റുകളിലൂടെ ഫലം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണ്ണയം

പരീക്ഷയെഴുതിയവരില്‍ 36% പേര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; നൂറുമേനി വിജയത്തിനൊപ്പം തിളക്കമാര്‍ന്ന നേട്ടവുമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് ഈ സ്‌കൂള്‍. 325 പേര്‍ പരീക്ഷയെഴുതിയതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 116 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയെന്നത് സ്‌കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞതവണത്തേക്കാള്‍ വിദ്യാര്‍ഥികള്‍ കുറവായിരുന്നു പത്താം തരത്തില്‍ ഇത്തവണ. 363 പെണ്‍കുട്ടികളാണ് കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതിയത്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.69% വിജയം; 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.69% വിജയമാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 99.7% ആയിരുന്നു വിജയം. 0.01 ശതമാനത്തിന്റെ കുറവാണ് ഇത്തവയുള്ളത്. 71831 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 68604 ആയിരുന്നു. 3227 മുഴുവന്‍ എപ്ലസുകളാണ് ഇത്തവണ അധികമുണ്ടായിരിക്കുന്നത്. 427153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 425563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍; വാണിജ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ആസ്ട്രസെനക്ക കമ്പനിയുടെ തീരുമാനം. വാണിജ്യപരമായ കാരണങ്ങളാണെന്നാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനി പറയുന്നത്. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നെയ്മുകളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്സിനാണിത്. വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ

വടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം – റസാഖ് പാലേരി 

കൊയിലാണ്ടി: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വടകരയില്‍ നടക്കുന്ന വിദ്വേഷപ്രചാരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും ഇഴയടുപ്പവും ഉണ്ടാക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയപാര്‍ട്ടികള്‍ വിദ്വേഷവും പകയും