Category: പൊതുവാര്‍ത്തകൾ
ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലം ജില്ലയില്‍ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു
കൊല്ലം: കൊല്ലം ജില്ലയില്‍ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു. കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയില്‍ വെച്ച് ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു യുവാവും യുവതിയും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം
‘മര്‍ദിച്ചുവെന്നത് ശരി, സ്ത്രീധനത്തിന്റെ പേരില്‍ അവളെ ബുദ്ധിമുട്ടിച്ചിട്ടില്ല, രാഹുല്‍ എവിടെ പോയെന്ന് അറിയില്ല’; പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിയുടെ അമ്മ
കോഴിക്കോട്: പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി രാഹുലിന്റെ അമ്മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വഴക്ക് ഉണ്ടായത് തങ്ങള്‍ അറിഞ്ഞില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വധുവിന് മറ്റ് ബന്ധങ്ങള്‍ ഉളള വിവരം മകന്‍ അറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും രാഹുല്‍ വധുവിനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുടെ നെറ്റിയില്‍ മുഴ
നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‌ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം, വിശദമായി അറിയാം
കോഴിക്കോട്: നരിക്കുനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഗണിതശാസ്ത്രം (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബോട്ടണി (സീനിയര്‍), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ജൂനിയര്‍), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീസ് (സീനിയര്‍ ആന്റ് ജൂനിയര്‍) എന്നീ വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 22ന് നടക്കും. ജേര്‍ണലിസം (ജൂനിയര്‍), സോഷ്യാളോജി (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ
നിസ്കാരത്തെ അപഹസിച്ചു; വടകരയിലെ വിവാദ പ്രസംഗത്തില്‍ ആര്‍എംപി നേതാവിനെതിരെ എസ്കെഎസ്എഫും
കോഴിക്കോട് : കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ട ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറിയായ മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് എസ്.കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കും
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വരുന്ന
”മകളെ കഴുത്തില്‍ കേബിളിട്ട് മുറുക്കി, കുനിച്ചുനിര്‍ത്തി ഇടിച്ചു”; നവവധുവിനെ മര്‍ദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വധുവിന്റെ പിതാവ്
കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വധുവിന്റെ പിതാവ്. മകളെ കഴുത്തില്‍ കേബിളിട്ട് മുറുക്കുകയും ബെല്‍റ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്‌തെന്ന് പിതാവ് ആരോപിച്ചു. ”മേയ് അഞ്ചാം തീയതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണല്‍ ചടങ്ങിനു
മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മുക്കം: മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് (എം.എ.എം.ഒ) കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ജേണലിസം, കൊമേഴ്സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്സ്, അറബിക് എന്നീ വിഷയങ്ങളിലേയ്ക്കാണ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ജേണലിസത്തില്‍ മേയ് 22-നും മറ്റു വിഷയങ്ങളില്‍ 16-നും
കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ താല്‍ക്കാലിക നിയമനം. 675 രൂപ ദിവസ വേതനം. പുരുഷന്മാര്‍ക്കാണ് അവസരം. രണ്ട് ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ഏഴാംക്ലാസ്. പ്രായം 18നും 50നും ഇടയില്‍. അഭിമുഖത്തിനായി 15ന് രാവിലെ 11.30ന് ഐഎംസിഎച്ച് ആശുപത്രി വികസന സമിതി ഓഫിസില്‍ ഹാജരാകണം.
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി
കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം; എ.കെ ശാരികയെ അനുമോദിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ബോര്‍ഡ്
കൊയിലാണ്ടി: സിവില്‍ സര്‍വീസ് പരീക്ഷക്ക് ഉന്നത വിജയം നേടിയ എ.കെ ശാരികയെ അനുമോദിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ശാരികയ്ക്ക് ഉപഹാരം നല്‍കി. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ സി. ഉണ്ണികൃഷ്ണന്‍, പി.പി. രാധാകൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, ദേവസ്വം മാനേജര്‍ പി. എം. വിജയകുമാര്‍, ജീവനക്കാരായ കെ. കെ. രാകേഷ്, കെ.