Category: സ്പെഷ്യല്‍

Total 569 Posts

കെ-റെയില്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്; തിരുവനന്തപുരത്തെത്താന്‍ 2 മണിക്കൂര്‍ 40 മിനുട്ട് മാത്രം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും പണിയുക. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍പാതയാണ്. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍

പണം ചിലവാക്കാതെ തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം, ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കുക

മിക്കയാളുകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ദിവസം അല്പം മുടി കൊഴിയുന്നതൊക്കെ സാധാരണമാണ് എന്നാല്‍ വലിയ തോതില്‍ മുടി കൊഴിച്ചിലുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുമാണ്. മുടികൊഴിച്ചില്‍ പ്രശ്‌നം മാറ്റാന്‍ നമ്മള്‍ ഒരു ത്വക്ക് രോഗ വിദഗ്ധരെ സമീപിച്ചാല്‍ ആദ്യം അവര്‍ കുറച്ച് രക്തപരിശോധനകള്‍ നടത്തും. ആ പരിശോധനകളിലൂടെ മുടികൊഴിച്ചില്‍ എന്തിന്റെ അഭാവം കൊണ്ടാണെന്ന് മനസിലാക്കാനാകും. എങ്കിലും പൊതുവില്‍ മുടി കൊഴിച്ചില്‍ നിര്‍ത്താന്‍

കൊല്ലം പിഷാരികാവിലെ കാളിയാട്ടം വിളിച്ചറിയിക്കലും നാന്തകത്തിലെ ഉണ്ടമാലയും ഗോവിന്ദപിഷാരടിയുടെ ചരിത്രത്തിന്റെ കൂടി ഭാഗമായിരുന്നു

കൊയിലാണ്ടി: തളിയില്‍ ഗോവിന്ദപ്പിഷാരടിയെന്നാല്‍ കൊല്ലത്തുകാര്‍ക്ക് പിഷാരികാവ് കാളിയാട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഭാഗമാണ്. വര്‍ഷങ്ങളോളം കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ തിയ്യതി പ്രദേശവാസികള്‍ അറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ്. കുംഭമാസം പത്താം തിയ്യതി (ഞായര്‍, ചൊവ്വ, വെള്ളി ദിവസമാണെങ്കില്‍) ആണ് പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ടം കുറിക്കല്‍ ചടങ്ങു നടക്കുന്നത്. രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്ാരുടെ തറയില്‍വെച്ച് പ്രശ്‌നംവെച്ച് തിയ്യതി കുറിയ്ക്കുമെങ്കിലും അത്

വേനല്‍ ചൂടിയില്‍ ശരീരം തളരാതെയിരിക്കാം: ഡീഹൈഡ്രേഷന്‍ തടയാന്‍ ഈ കാര്യങ്ങള്‍ മറക്കരുത്

ഫെബ്രുവരി അവസാനത്തോടെ തന്നെ വേനല്‍ കനത്തിട്ടുണ്ട്. ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. അപ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാകും. അമിതമായി ദാഹിക്കുന്നതും ശരീരം തളരുന്നതും തലവേദനയും പേശീവേദനയുമെല്ലാം ഡിഹൈഡ്രേഷന്റെ ലക്ഷണങ്ങളാണ്. ഈ ചൂട് കാലത്ത് ഡിഹൈഡ്രേഷന്‍ തടയാനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് ഇടയ്ക്കിടെ വെള്ളം

ട്രെയിന്‍മാര്‍ഗം ഹംഗറി ബോര്‍ഡറിലെത്താന്‍ സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ശ്രമം: എംബസി അധികൃതരുടെ സഹായമുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടി സ്വദേശി- ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

കൊയിലാണ്ടി: ട്രെയിന്‍മാര്‍ഗം ഹംഗറി അതിര്‍ത്തിയിലെത്താനുള്ള ശ്രമവുമായി ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍. എംബസി അധികൃതരുടെ സഹായത്തോടെ സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പാടു ചെയ്താണ് 1200 ഓളം വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. ബോര്‍ഡറുകടക്കാന്‍ എംബസി അധികൃതരുടെ സഹായമുണ്ടാകണമെന്ന് സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ സാരംഗ് അഭ്യര്‍ത്ഥിച്ചു. ഹുസോറത്ത് വരെ ട്രെയിനിലും അവിടെ നിന്ന് ഹംഗറി ബോര്‍ഡര്‍ കടന്ന് ബുഡാപെസ്റ്റിലെത്തി

ഇടയ്ക്കിടെ ബി.പി കൂടുന്നുണ്ടോ? എങ്കില്‍ ജീവിതചര്യകളില്‍ വേണം ചില മാറ്റങ്ങള്‍; കൂടുതലറിയാം

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ജീവിതചര്യകള്‍. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഇത് നിയന്ത്രിക്കുന്നതിന് മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം ജീവിതചര്യയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വ്യായാമങ്ങള്‍: സ്ഥിരമായി വ്യായാമം ചെയ്യണം. ഇത് നിങ്ങളുടെ ഹൃദയ മസിലുകളെ ശക്തിപ്പെടുത്തുകയും നല്ല രീതിയില്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തെ സഹായിക്കുകയും ചെയ്യും. തല്‍ഫലമായി രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാവുകയും

‘താമസിക്കുന്ന ഫ്‌ളാറ്റിനുമുമ്പിലാണ് വെടിവെപ്പു നടന്നത്; അതോടെ ഭയന്നു, ഇനിയും തുടരുന്നത് ബുദ്ധിയല്ലെന്ന് മനസിലായി; അങ്ങനെ സ്വന്തം റിസ്‌കില്‍ ഞങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു’; ഉക്രൈനില്‍ വിദ്യാര്‍ഥിയായ പന്തലായനി സ്വദേശി ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്- വീഡിയോ

കൊയിലാണ്ടി: ഉക്രൈനിലെ ഒഡേസയിലെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും ഏറെ റിസ്‌ക് എടുത്ത് മോള്‍ഡോവ അതിര്‍ത്തിയിലെത്തിയിരിക്കുകയാണ് കൊയിലാണ്ടി പന്തലായനി സ്വദേശിയായ ഷനാന്‍ മില്ലര്‍. മോള്‍ഡോവയില്‍ ഇന്ത്യന്‍ എംബസിയില്ല. മോള്‍ഡോവന്‍ സര്‍ക്കാറിന്റെ സഹായത്തില്‍ ഒരു ക്യാമ്പില്‍ കഴിയുകയാണ് ഷനാന്‍ മില്ലറടക്കമുള്ള നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. റൊമേനിയയില്‍ നിന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാലഞ്ചുപേര്‍ മോള്‍ഡോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന സന്ദേശം

‘ആദ്യ ആക്രമണം നടന്നതിനു പിന്നാലെ ഭീതി പടര്‍ന്നു; പിന്നെ അതിജീവിനത്തിനുള്ള പെടാപാടുകളാണ് കണ്ടത്’ ; ഉക്രൈനിലെ ചെര്‍നിവിസ്റ്റിയില്‍ നിന്നും ചേമഞ്ചേരിയിലെ വീട്ടിലേക്കുള്ള ആ നീണ്ടയാത്രയെക്കുറിച്ച് കിഷന്‍ എസ് ബാലറാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ഒരുപാട് പ്രതീക്ഷകളോടെയും അതേപോലെ തന്നെ പേടിയോടെയുമാണ് 25ന് ഉക്രൈനിലെ ചെര്‍നിവിസ്റ്റിയില്‍ നിന്നും ചേമഞ്ചേരി സ്വദേശിയായ കിഷന്‍ എസ് ബാലറാം യാത്ര തിരിച്ചത്. രണ്ടുദിവസത്തിനൊടുവില്‍ വെങ്ങളത്തെ വീട്ടിലെത്തിയപ്പോള്‍ ഏറെ ആശ്വാസവും ഒപ്പം ഉക്രൈന്‍ സ്വദേശികളായ സഹപാഠികളെക്കുറിച്ചോര്‍ത്ത് ആധിയുമുണ്ട് എന്ന് പറയുകയാണ് കിഷന്‍. ചെര്‍നിവിസ്റ്റിയിലെ ബൂക്കോവിനിയന്‍ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഞ്ചാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് കിഷന്‍. യുദ്ധത്തെക്കുറിച്ചുള്ള

വെടിക്കോപ്പുകൾ വിള്ളലേൽപ്പിക്കുന്ന, തീമഴ പെയ്യുന്ന ഉക്രൈൻ നഗരത്തിലൂടെ കൊയിലാണ്ടിക്കാരൻ ഷനാനും കൂട്ടുകാരും അതിർത്തിയിലേക്കെത്താൻ ശ്രമിക്കുകയാണ്; പത്രപ്രവർത്തകൻ സുജിത് ചന്ദ്രന്റെ വാക്കുകളിലൂടെ…(വീഡിയോ കാണാം)

കൊയിലാണ്ടി: ‘വ്യോമാക്രമണത്തിന് മുമ്പേയുള്ള സയറൻ മുഴങ്ങുന്നതും തെരുവുവിളക്കുകൾ അണഞ്ഞ നഗരത്തിന്റെ ആകാശത്ത് വിമാനങ്ങൾ തീ വിതച്ചുപോകുന്നതും ജനാലയിലൂടെ കാണാമായിരുന്നു. യുക്രൈനിലെ ഭൂഗർഭ ബങ്കറിനടിയിൽ കഴിയുന്ന കൊയിലാണ്ടി സ്വദേശി ഷനാൻ മില്ലർ കൺമുന്നിൽ കാണുന്ന ഭീകര ദൃശ്യങ്ങൾ വിവരിക്കുകയായിരുന്നു. പത്രപ്രവർത്തകനായ സുജിത് ചന്ദ്രൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഷാനിന്റെ കണ്ണിലൂടെയുള്ള യുക്രൈൻ ഭീകരത വരച്ചു കാട്ടിയത്. ജീവനായി പരക്കം

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വനിതാ ദിനത്തിൽ നിങ്ങൾക്കായി വിനോദയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: വനിതാ ദിനമായ മാർച്ച് എട്ടിന് ലേഡീസ് ഒൺലി ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസൃതമായി ഒന്നും രണ്ടും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവിധ യാത്ര പാക്കേജുകളൊരുങ്ങിയിരിക്കുന്നത്. ജില്ലയില്‍ താമരശ്ശേരി ഡിപ്പോയില്‍ നിന്നാണ് “വുമണ്‍സ് ട്രാവല്‍ വീക്ക് ” എന്ന പേരില്‍ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. വയനാട്, നെല്ലിയാമ്പതി, മൂന്നാ‌ര്‍, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒറ്റയ്ക്കോ