പണം ചിലവാക്കാതെ തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം, ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കുക


മിക്കയാളുകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ദിവസം അല്പം മുടി കൊഴിയുന്നതൊക്കെ സാധാരണമാണ് എന്നാല്‍ വലിയ തോതില്‍ മുടി കൊഴിച്ചിലുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുമാണ്. മുടികൊഴിച്ചില്‍ പ്രശ്‌നം മാറ്റാന്‍ നമ്മള്‍ ഒരു ത്വക്ക് രോഗ വിദഗ്ധരെ സമീപിച്ചാല്‍ ആദ്യം അവര്‍ കുറച്ച് രക്തപരിശോധനകള്‍ നടത്തും. ആ പരിശോധനകളിലൂടെ മുടികൊഴിച്ചില്‍ എന്തിന്റെ അഭാവം കൊണ്ടാണെന്ന് മനസിലാക്കാനാകും. എങ്കിലും പൊതുവില്‍ മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1. മുടി അധികം മുറുക്കി കെട്ടാതിരിക്കുക. മുറുക്കം കൂടുമ്പോള്‍ അത് മുടികൊഴിച്ചിലിലേക്ക് നയിക്കാം.

2. തലയണ ഉപയോഗിക്കുന്നവരാണെങ്കില്‍ സില്‍ക്കിന്റെ തലയണ ഉറ ഉപയോഗിക്കുക. ഇത് ഘര്‍ഷണം കുറയ്ക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.

3. മുടിയ്ക്കുമേല്‍ കെമിക്കലുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് നിന്നുകൊടുക്കാതിരിക്കുക.

4. നിങ്ങളുടെ മുടിയ്ക്ക് അനുസൃതമായ ഷാമ്പൂകലും കണ്ടീഷണറുകളും ഉപയോഗിക്കുക.

5. മുടി വളര്‍ച്ചയ്ക്കും മുടിയിഴകള്‍ പൊട്ടുന്നത് തടയാനും സഹായിക്കുന്ന പ്രത്യേക ഹെയര്‍ സിറം നിത്യവും ഉപയോഗിക്കുക.

6. ഇതിനൊക്കെ പുറമേ നന്നായി ഉറങ്ങുകയും മാനസിക സമ്മര്‍ദ്ദമില്ലാത്ത ജീവിതരീതിയുമുണ്ടെങ്കില്‍ മുടിയുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ഒപ്പം നന്നായി വെള്ളം കുടിയ്ക്കുകയും നല്ല ഭക്ഷണശീലങ്ങള്‍ പിന്തുടരുകയും ചെയ്യുക.