Category: സ്പെഷ്യല്‍

Total 573 Posts

”തല്ലുമാല കാണുമ്പോള്‍ തിയേറ്ററിനകത്ത് ഏട്ടന്‍ ഒപ്പമില്ലല്ലോയെന്ന സങ്കടമായിരുന്നു, ഇതൊന്നും കാണാന്‍ ഉപ്പയും കൂടെയില്ല” തല്ലുമാലയിലൂടെ കയ്യടി നേടുമ്പോഴും മനസിലെ നൊമ്പരം തുറന്നുപറഞ്ഞ് കൊല്ലം ഷാഫി

പാട്ടിലൂടെയും ആല്‍ബം ഗാനങ്ങളിലെ പ്രണയനായകനായും ഏറെപ്പേരുടെ മനംകവര്‍ന്ന താരമാണ് കൊയിലാണ്ടിക്കാരുടെ സ്വന്തം കൊല്ലംഷാഫി. അഭിനയിക്കാനുള്ള മോഹം ഷാഫി പലതവണ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ചെറിയ തോതില്‍ ചില ചിത്രങ്ങളുടെ ഭാഗമായതൊഴിച്ചാല്‍ ഷാഫിയ്ക്ക് സിനിമാ അഭിനയ രംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ടൊവിനോ നായകനായ തല്ലുമാല റിലീസ് ആകുന്നതുവരെ. തല്ലുമാല തിയേറ്ററുകളില്‍ പ്രയാണം തുടരുമ്പോള്‍ ചിത്രത്തിലെ ഷാഫിയുടെ റോളം ഇതിനകം തന്നെ

‘ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പൊ ആ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ്മയിലെത്തുക’; വിമാനത്താവളത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് പരിശോധനയുടെ രസകരമായ അനുഭവം സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയിലൂടെ പങ്ക് വയ്ക്കുന്നു, മൊയ്തീന്‍ കൊയക്കോട്ട്

മൊയ്തീൻ കൊയക്കോട്ട് കീറിപ്പറിഞ്ഞ ഒരു നിസ്‌കാരക്കുപ്പായം പുതപ്പാക്കി ചുരുണ്ടുകൂടിക്കിടക്കുന്ന കൊച്ചുമോളുടെ ഓമനമുഖത്തേക്ക് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്താ ഇങ്ങനെ, വൈകുന്നേരം ഉറങ്ങാറില്ലല്ലോ ഇവള്‍. നെറ്റിയില്‍ കൈവച്ചു നോക്കി. നേരിയ പനിയുണ്ടെന്ന് തോന്നുന്നു. ഉണര്‍ത്തണ്ട, ഉറങ്ങിക്കോട്ടെ. വരാന്തയില്‍ വന്നിരുന്നു. ബാല്യത്തിന്റെ സുന്ദരഘട്ടം എത്രവേഗമാണ് കടന്നുപോവുന്നത്. ‘കുഞ്ഞേ, നിന്റെ ഭാവി എന്തായിരിക്കും’. ഓരോരുത്തര്‍ക്കും ഓരോ ജീവിതങ്ങള്‍ ഉടയതമ്പുരാന്‍

ടൈം മെഷീൻ ഇല്ലാതെ പഴയകാലത്തേക്ക് പോയാലോ? പുതുതലമുറയ്ക്ക് കൗതുകമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ ദൃശ്യങ്ങള്‍; തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ രംഗം വൈറലാകുന്നു (വീഡിയോ കാണാം)

വേദ കാത്റിൻ ജോർജ് ചേമഞ്ചേരി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ എങ്ങനെയായിരുന്നിരിക്കും? അന്നത്തെ സ്റ്റേഷന്‍ ഒന്ന് കാണാന്‍ കഴിഞ്ഞാലോ? ടൈം മെഷീന്‍ ഇല്ലാതെ തന്നെ നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍ കാണുകയാണ് കൊയിലാണ്ടിയിലെ പുതുതലമുറ. തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊയിലാണ്ടി

മുരളീധരന്‍ ഒരുങ്ങിക്കഴിഞ്ഞു, കൊയിലാണ്ടിയുടെ മാവേലിയാവാൻ; ഇനി നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ നിൽപ്പിന്റെ നാളുകൾ

എ സജീവ് കുമാർ കൊയിലാണ്ടി: ഇനിയുള്ള ദിവസങ്ങളില്‍ മുരളീധരന്‍ ചേമഞ്ചേരിയെന്ന അതുല്യ കലാകാരന്‍ മാവേലിയുടെ വേഷത്തിലായിരിക്കും. നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ ഒരേ ഒരു നില്പ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നഗരത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ ഓണം നാളുകളില്‍ മാവേലിയായി വേഷമിടുന്ന ഇദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലുമെല്ലാം തിറയാട്ടമവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ്. തിറയാട്ടം

‘കൃഷ്ണ കിരീടമേ നീ എങ്ങു പോയി’; തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടിയിരുന്ന കൃഷ്ണകിരീടം കാണാകാഴ്ചയാവുന്നു

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: ഇത്തവണ ഓണമെത്തിയപ്പോഴും കണി കാണാനേ കിട്ടിയില്ല, ഓണത്തപ്പന്റെ നെറുകയിൽ ഗാംഭീര്യത്തോടെ നിന്നിരുന്ന കിരീട പൂവിനെ. പൂക്കളത്തിൽ നിന്ന് മാത്രമല്ല മലയാളിയുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമായി. ഒരു കാലത്ത് പറമ്പുകളിലെ ചെറുകാടുകളിൽ കൂട്ടത്തോടെ പുത്തുലയുന്ന കൃഷ്ണകിരീടത്തെയാണ് പതിയെ പതിയെ കാണാതായത്. തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടാനും കൃഷ്ണകിരീടമാണ് തെരുഞ്ഞെടുക്കാറുള്ളത്. ഒന്നര മീറ്റർ

നൂറ് വര്‍ഷം മുമ്പുള്ള കൊയിലാണ്ടിയുടെ ചിത്രം വരയ്ക്കാന്‍ എ.ഐയോട് ആവശ്യപ്പെട്ടപ്പോള്‍; കൗതുകകരമായ ചിത്രങ്ങള്‍ കാണാം

സനല്‍കുമാര്‍ ടി.കെ. കൃത്രിമബുദ്ധി സര്‍വ മേഖലയിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഗവേഷണ രംഗത്ത് വളരെ മുമ്പ് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും സര്‍ഗാത്മക രംഗത്ത് ഈ അടുത്ത കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ – കൃത്രിമ ബുദ്ധി) കൂടുതല്‍ മുന്നേറുന്നത് കൗതുകത്തോടെയാണ് സാങ്കേതിക ലോകം നോക്കിക്കാണുന്നത്. സ്വന്തമായി വാര്‍ത്തയും ലേഖനങ്ങളും എഴുതാന്‍ ചിത്രങ്ങള്‍ വരയ്ക്കാനും ഇന്ന് കൃത്രിമ ബുദ്ധിക്ക്

ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് നൂറിൽപരം പ്രാദേശിക ഉൽപ്പന്നങ്ങൾ; ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ; 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ; ഒന്നൊന്നര വിപ്ലവ വിജയ തരംഗം സൃഷ്ടിച്ച് കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ഓരോ ചുവട് വെയ്ക്കുമ്പോഴും അതിൽ നിറയെ പ്രതീക്ഷകളായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു. അങ്ങനെ അവർ ഒന്നായി മുന്നോട്ടു യാത്ര ചെയ്തപ്പോൾ സ്ത്രീകരുത്ത് നേടിയെടുത്തത് വിജയഗാഥ. കോവിഡ് കാലത്തു എല്ലാ കച്ചവടങ്ങളും തകർന്നു തുടങ്ങിയപ്പോഴും മികച്ച മുന്നേറ്റം നേടി കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്

ഇത്തവണത്തെ ഓണം അടിച്ച് പൊളിക്കാനാണോ തീരുമാനം, എന്നാല്‍ പിന്നെ എന്തിനാലോചിക്കണം, നേരെ കരിയാത്തും പാറയിലേക്ക് വിടാം; ‘തോണിക്കാഴ്ച്ച 2022’- ഒരുയാത്രയോടൊപ്പം മനോഹരമായ ഓണാഘോഷ പരിപാടിയും തകര്‍പ്പന്‍ ഫുഡും, പിന്നെന്ത് വേണം!

ബാലുശ്ശേരി: കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ പറഞ്ഞു. കോവിഡ് കവര്‍ന്ന ഓണത്തിനിപ്പുറം ഒരു പുത്തന്‍ ഓണക്കാലം വരവായി. ഇത്തവണത്തെ ഓണം കഴിഞ്ഞ കാലത്തെ ആഘോഷങ്ങളെത്തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തോണിക്കടവിലെ ഓണാഘോഷത്തില്‍ പങ്കാളികളാവാം. ടൂറിസം സെന്ററിനെ പുറംലോകം അറിയുക എന്ന ലക്ഷ്യത്തോടെ ‘തോണിക്കാഴ്ച്ച 2022’ എന്ന പേരിലാണ് പരിപാടി നടത്തുക.

വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി

മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്

മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്‌റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും