Category: യാത്ര
തുഷാരിഗിരിക്ക് ഏതാനും കിലോമീറ്റര്‍ അകലെയുണ്ട് അതിമനോഹരമായ വെള്ളച്ചാട്ടം; കോഴിക്കോട് ജില്ലയിൽ അധികമാരും കാണാത്ത ആ മനോഹരമായ പാറക്കെട്ടുകളെക്കുറിച്ച് അറിയാം
തിരുവമ്പാടി: തിരക്കുള്ള ജീവിതത്തിൽ അല്പസമയം ആശ്വസിക്കാൻ നമ്മൾ ഏവരും ആശ്രയിക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ്. നിറഞ്ഞൊഴുകുന്ന പുഴകളും, കായലും, മലകളും, വെള്ളച്ചാട്ടങ്ങളുമെല്ലാം നമ്മുടെ ആശ്വാസ കേന്ദ്രങ്ങളാകുന്നു. ഇത്തരത്തിൽ പ്രകൃതിയൊരുക്കിയ ഒരു സൗന്ദര്യ കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടവും. കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് ആനക്കാംപൊയിലിൽ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ്
ഒരു ദിവസം കൊണ്ടു വയനാട്ടിലെ കാടുകളിലൂടെ ചുറ്റിഅടിച്ചാലോ? അതും വെറും മൂന്നൂറ് രൂപയ്ക്ക്; ബജറ്റ് ടൂറിസം സർവ്വീസുമായി കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങൾ അറിയാം
കാനനപാതകളിലൂടെ വയനാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടൊരു കെ.എസ്.ആര്‍.ടി.സി യാത്ര, അതും വെറും മുന്നൂറ് രൂപയ്ക്ക്. മാനന്തവാടിയിലാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂറിസം സർവ്വീസ് ആരംഭിക്കുന്നത്. മാനന്തവാടി, തോല്‍പ്പെട്ടി, തിരുനെല്ലി, ബാവലി എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ മനോഹരമായ യാത്രയൊരുങ്ങുന്നത്. രാവിലെ 5:30 ന് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിബിഡവനത്തില്‍
കൊയിലാണ്ടിയില്‍ നിന്നും പത്ത് മിനിറ്റുകൊണ്ടെത്താം തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസില്‍; അടുത്ത ഒഴിവുദിന സായാഹ്നം അറബിക്കടലിന്റെ കാറ്റും വെള്ളിയാങ്കല്ലിന്റെ മനോഹര കാഴ്ചയും ആസ്വദിക്കാനായി മാറ്റിവെച്ചാലോ
അറബിക്കടലിന്റെ മനോഹാരിതയും ഒപ്പം വെള്ളിയാങ്കല്ലിന്റെ കാഴ്ചയും അതാണ് തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസിന്റെ ഹൈലൈറ്റ്. കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയില്‍ നന്തിബസാറില്‍ നിന്ന് അര കിലോമീറ്റര്‍ പടിഞ്ഞാറത്ത് ഭാഗത്ത് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണിത്. 1909 ഒക്ടോബര്‍ 20നാണ് പ്രവര്‍ത്തനം തുടങ്ങിയത്. 114 അടി ഉയരമുള്ള ലൈറ്റ് ഹൗസ്
കല്‍പ്പറ്റ നാരായണന്‍ കോന്തലയില്‍ കെട്ടിയ ഓര്‍മകളുടെ നാണയത്തുട്ടുകള്‍ തേടി വയനാട്ടിലേക്ക് | ഫൈസല്‍ പൊയില്‍ക്കാവ് എഴുതുന്നു
ഫൈസല്‍ പൊയില്‍ക്കാവ് ഉമ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മ്മയാണ്. ഉമ്മാമ കോന്തലക്ക് കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങള്‍ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാന്‍ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓര്‍മ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം കടന്നുപോയി. കോന്തല
ഒരു യാത്രയായാലോ? മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍
‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം
ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍
‘കോഴിക്കോട് മാത്രമല്ല, അങ്ങ് കൂത്താട്ടുകുളത്തുമുണ്ടെടാ വടകര’; കൂടെ നമ്മുടെ മുത്തപ്പനും
വടകര: വടകര എവിടെയാണെന്ന് ചോദിച്ചാല്‍ കേരളത്തിലെവിടെയുള്ളവര്‍ക്കും ഒരുത്തരമുണ്ട്. എന്നാല്‍ കൂത്താട്ടുകളത്തുള്ളവര്‍ക്ക് മറ്റൊരു ഉത്തരമാണുണ്ടാവുക. കാരണം അവിടെ മറ്റൊരു വടകരയുണ്ട്. വടകരമാത്രമല്ല, മറ്റൊരു മുത്തപ്പനും അവിടെയുണ്ട്. കൂത്താട്ടുകുളം ടൗണില്‍ നിന്ന് വെറും മൂന്ന് കി.മി. അകലെയാണ് വടകര. അവിടുത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ പേരാണ് മുത്തപ്പന്‍ പള്ളിയെന്നത്. പേരുകളിലെ ഈ സാമ്യത വെറും യാദൃച്ഛികമല്ല. നമ്മുടെ വടകരയുമായി
വയനാടിന്റെ നെറുകയിലെ ഒരിക്കലും വറ്റാത്ത ഹൃദയ പ്രകൃതിയിലെ തടാകം കാണണോ? കുന്നിൻ മുകളിൽ നിന്ന് വയനാടും കോഴിക്കോടും ഒന്നിച്ചു കണ്ടാലോ, അപ്പോൾ പിന്നെ ചെമ്പ്ര കൊടുമുടി കയറുകയല്ലേ; ജില്ലയിൽ നിന്നുള്ള യുവജനങ്ങൾക്ക് സൗജന്യ ട്രക്കിംഗ്, കൂടുതൽ വിവരങ്ങളറിയാം
കോഴിക്കോട്: മഞ്ഞിന്റെ കുളിർമ്മയിൽ കുന്നു കയറിയാലോ, കാടിനുള്ളിലൂടെ നടന്നു കയറ്റം, അതും കുത്തനെ. ഇടയ്ക്ക് വന്യ മൃഗങ്ങൾ എത്തി നോക്കിയേക്കാം, ഇടയ്ക്കു വിരുന്നെത്തുന്ന തണുത്ത കാറ്റുകൾ തഴുകിയുള്ള യാത്ര കൂടിയാകുമ്പോൾ ഇഷ്ട്ടം കൂടും. അങ്ങനെ നടന്ന് നടന്ന് ഒടുവിൽ ഏറെ മുകളിൽ ഒരുക്കിയിരിക്കുന്ന ദൃശ്യ മനോഹാരിത കാണുമ്പോൾ ആ സ്ഥലവുമായി പ്രണയത്തിലാവുമെന്ന സംശയമേ വേണ്ട. പ്രകൃതി
വെറും 300 രൂപ; ആനയും കടുവയുമൊക്കെയുള്ള വയനാട്ടിലെ കാനനപാതയിലുടെ യാത്ര ചെയ്യാം, ജംഗിൾ സഫാരിയുമായി കെ.എസ്.ആർ.ടി.സി
വയനാടിന്‍റെ വനസൗന്ദര്യം നുകര്‍ന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്ത സഞ്ചാരികള്‍ ആരാണുള്ളത്? പകല്‍ സമയങ്ങളില്‍ ഒറ്റയ്ക്കോ കൂട്ടുകാര്‍ക്കൊപ്പമോ ഒക്കെ ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെങ്കിലും നേരമിരുണ്ടാല്‍ ഭയം കാടിറങ്ങി വരും. വല്ല ആനയോ പുലിയോ ചാടി മുന്നിലേയ്ക്ക് വന്നാലോ? എന്നാലിനി ആ ആഗ്രഹം മനസ്സില്‍ ഒതുക്കിപ്പിടിച്ച് ഇരിക്കേണ്ട, വയനാട്ടിലൂടെ രാത്രിയാത്ര നടത്താന്‍ കൂട്ടായി കേരളത്തിന്‍റെ സ്വന്തം