Category: സ്പെഷ്യല്‍
മണൽ ചാക്കുകളിൽ നിന്ന് കൊയിലാണ്ടിക്ക് ഉടൻ മോചനം; ടൗണിലെ ദേശീയപാതയിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാൻ തീരുമാനം
കൊയിലാണ്ടി: കൊയിലാണ്ടിയിലൂടെ ഇനി മണൽകാറ്റേറ്റ് യാത്ര ചെയ്യണ്ട. ടൗണിലെ ദേശീയപാതയിലൂടെ കോൺക്രീറ്റ് ഡിവൈഡറുകൾ ഉടൻ വരുന്നു. ഈ ഞായറാഴ്ച തന്നെ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാനാണ് തീരുമാനം. ‘കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന പദ്ധതി മുൻപ് തന്നെ ഉണ്ടായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് മണൽച്ചാക്കുകൾ നിരത്തിയത്, അത് വിജയകരമായതിനാൽ ഉടനടി കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കാനാണ് തീരുമാനമെന്നും’ എൻ.എച്ച്.എ.ഇ ജാഫർ കൊയിലാണ്ടി ന്യൂസ്
കെ റെയില്‍; ‘കേന്ദ്രനിലപാട് സംസ്ഥാന സര്‍ക്കാറിന് വലിയ ആഘാതം; പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചെന്നു പറയുംവരെ സമരം തുടരും” ടി.ടി.ഇസ്മയില്‍
കൊയിലാണ്ടി: ജനങ്ങളുടെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ധൃതിപ്പെട്ട് കെ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വലിയ ആഘാതമാണ് കെ റെയിലിന് തല്‍ക്കാലത്തേക്ക് അനുമതി നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട്
ഭര്‍ത്താവും കുടുംബവും കൂട്ടിനില്ലാതെ ഒരു ദീര്‍ഘയാത്ര; ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് കൊയിലാണ്ടി സ്വദേശി ഷഹാന നിസാര്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: ഒരുമാസം മുമ്പ് രാജസ്ഥാനിലേക്ക് നടത്തിയ ആ യാത്രയെക്കുറിച്ച് പറയുമ്പോള്‍ കൊയിലാണ്ടി പാലക്കുളം സ്വദേശി ഷഹാനയ്ക്ക് നൂറു നാവാണ്. ഒപ്പം വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ അളവില്ലാത്ത സന്തോഷവും. ‘മറ്റുള്ളവര്‍ക്ക് തോന്നും, ഈ യാത്രയെക്കുറിച്ച് ഇത്രയ്ക്ക് പറയാന്‍ മാത്രം എന്താണുള്ളതെന്ന്. എന്നെ സംബന്ധിച്ച് ഇത് എത്ര വലിയൊരു നേട്ടമാണെന്ന് പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല’ തീര്‍ത്തും അപരിചിതരായ പതിനാലോളം
Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 6499 പേര്‍; ടി.ടി.ഇസ്മായില്‍, കൊല്ലം ഷാഫി, ഡോ. സന്ധ്യ കുറുപ്പ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയില്‍ ഇതുവരെ ആകെ രേഖപ്പെടുത്തിയത് 6499 വോട്ടുകള്‍. ഇന്ന് വൈകീട്ട് എട്ട് മണി രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണമാണ് ഇത്. വോട്ടിങ് ഇപ്പോഴും പുരോഗമിക്കുകയാണ്. വായനക്കാരുടെ വോട്ടിങ്ങില്‍ നിലവില്‍ മുന്നിലുള്ള മൂന്ന് പേര്‍ ടി.ടി.ഇസ്മായില്‍, ഷാഫി കൊല്ലം,
ക്രമസമാധാനം മാത്രമല്ല, മുന്നിലെത്തുന്ന ഏത് വിഷയത്തിലും ഇടപെടും, കൊയിലാണ്ടിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പലതും കയ്യടി നേടി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ ജനകീയ സി.ഐ എന്‍.സുനില്‍കുമാര്‍
കൊയിലാണ്ടി: സബ് ഇന്‍സ്‌പെക്ടറായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പിന്നീട് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് വിവിധങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിക്കൊണ്ട് കൊയിലാണ്ടിക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച ഉദ്യോഗസ്ഥനാണ് സി.ഐ സുനില്‍കുമാര്‍. 2013ലാണ് സുനില്‍കുമാര്‍ എസ്.ഐയായി കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. ഇടയ്ക്ക് കുറച്ചുകാലം ഇവിടംവിട്ടുപോയെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി തിരിച്ചെത്തിയ അദ്ദേഹം ജനകീയമായ പല ഇടപെടലുകളിലൂടെയും ജനമൈത്രി പൊലീസ് എന്ന പേര്
വണ്ടുകളും വില്ലന്മാരോ? ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാവാൻ കാരണങ്ങൾ നിരവധി; തീ പിടുത്തം തടയാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദമാക്കി എം.വി.ഡി
കോഴിക്കോട്: കേരളത്തില്‍ വാഹനങ്ങളില്ലാത്ത വീടുകള്‍ ഇപ്പോള്‍ ചുരുക്കമാണ്. ടു വീലറെങ്കിലും മിക്ക വീടുകളിലുമുണ്ട്. എന്നാല്‍ വേനല്‍ കടുത്തതോടെ വാഹനങ്ങളിലെ അഗ്‌നിബാധ വര്‍ധിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് പലയിടത്തായി വാഹനങ്ങള്‍ക്ക് യാത്രക്കിടെ തീപിടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ കോടഞ്ചേരിയിലും സമാന സംഭവമുണ്ടായി. വൈക്കോലുമായി പോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. വാഹനത്തിലെ തീ
Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം: ഇതുവരെ വോട്ട് ചെയ്തത് 6285 പേര്‍; ടി.ടി.ഇസ്മായില്‍ ബഹുദൂരം മുന്നില്‍, പിന്നിലുള്ളവര്‍ ഇവര്‍
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിക്ക് വായനക്കാര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തുടരുന്നു. വോട്ടിങ് തുടങ്ങി ഇതുവരെ ആകെ 6285 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. വോട്ടിങ് ഫെബ്രുവരി 10 വരെ തുടരും. ഒരാൾക്ക് ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്താൻ കഴിയുക. വോട്ടിങ്ങിനായുള്ള പ്രാഥമിക പട്ടികയില്‍ 14
തുടക്കം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ചുറ്റും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ട്, പിന്നീട് നട്ടുവളര്‍ത്തിയതും സമ്മാനിച്ചതും എണ്ണമറ്റ വൃക്ഷങ്ങള്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ സി.രാഘവന്റെ പച്ചപ്പ് നിറഞ്ഞ ജീവിതം
കൊയിലാണ്ടി: 2021 ലെ വനമിത്ര പുരസ്‌കാര ജേതാവാണ് അരിക്കുളത്തെ സി.രാഘവന്‍. അക്ഷരാര്‍ത്ഥത്തില്‍ ആ പുരസ്‌കാരത്തിന് അര്‍ഹനാണ് അദ്ദേഹം. പച്ചപ്പ് നിറഞ്ഞ ഒരു ജീവിതത്തിന് ഉടമയായ അദ്ദേഹം അരിക്കുളത്തിന്റെ മാത്രമല്ല, കൊയിലാണ്ടിയുടെ തന്നെ അഭിമാനതാരമാണ്. ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് കഴിഞ്ഞ അദ്ദേഹം അക്കാലം മുതല്‍ തന്നെ ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭാവന ഗ്രന്ഥശാല എന്നിവയുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു
‘പ്രണയജിന്നുകളു’ടെ പശ്ചാത്തലം കൊയിലാണ്ടിയുടെ തീരപ്രദേശം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ എഴുത്തുകാരൻ റിഹാന്‍ റാഷിദിന്റെ പുതിയ നോവല്‍ കായല്‍മരണം മാര്‍ച്ചില്‍ എത്തും
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സ്വന്തം എഴുത്തുകാരനാണ് റിഹാന്‍ റാഷിദ്. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിയുടെ ആദ്യപട്ടികയിൽ ഉൾപ്പെട്ട അദ്ദേഹത്തിന്റെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നോവലാണ് പ്രണയജിന്നുകള്‍. കൊയിലാണ്ടിയുടെ പടിഞ്ഞാറുള്ള തീരപ്രദേശമാണ് റിഹാന്‍ ഈ നോവലിന് പശ്ചാത്തലമായി ഒരുക്കിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ ഇങ്ങ് കൊല്ലം പാറപ്പള്ളി മുതല്‍ കൊയിലാണ്ടി വരെയുള്ള തീരവും
ജനങ്ങള്‍ക്കിടയില്‍ ഭീതിയായ നിയോകോവ് വൈറസ് അതി മാരകമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു (വീഡിയോ കാണാം)
കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഭീതി പരത്തുന്ന വാക്കാണ് നിയോകോവ് വൈറസ്. കോവിഡിനാല്‍ പൊറുതിമുട്ടിയ ലോകജനതയ്ക്ക് മേല്‍ മറ്റൊരു ഇടിത്തീയായി അതിനെക്കാള്‍ മാരകമായ മറ്റൊരു വൈറസ് വരുന്നു എന്ന പ്രതീതി ഉളവാക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ? നമുക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമുണ്ടോ? ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളും