‘പ്രണയജിന്നുകളു’ടെ പശ്ചാത്തലം കൊയിലാണ്ടിയുടെ തീരപ്രദേശം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ എഴുത്തുകാരൻ റിഹാന്‍ റാഷിദിന്റെ പുതിയ നോവല്‍ കായല്‍മരണം മാര്‍ച്ചില്‍ എത്തും


കൊയിലാണ്ടി: കൊയിലാണ്ടിയുടെ സ്വന്തം എഴുത്തുകാരനാണ് റിഹാന്‍ റാഷിദ്. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിയുടെ ആദ്യപട്ടികയിൽ ഉൾപ്പെട്ട അദ്ദേഹത്തിന്റെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നോവലാണ് പ്രണയജിന്നുകള്‍. കൊയിലാണ്ടിയുടെ പടിഞ്ഞാറുള്ള തീരപ്രദേശമാണ് റിഹാന്‍ ഈ നോവലിന് പശ്ചാത്തലമായി ഒരുക്കിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ ഇങ്ങ് കൊല്ലം പാറപ്പള്ളി മുതല്‍ കൊയിലാണ്ടി വരെയുള്ള തീരവും അവിടങ്ങളിലെ പഴയ വീടുകളുമെല്ലാമാണ് വീടുകളുമാണ് നോവലില്‍ ഉള്ളത്.

മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെയാണ് പ്രണയജിന്നുകള്‍ വായനക്കാരിലേക്ക് എത്തുന്നത്. ഓരോ ആഴ്ചയിലും റിഹാന്റെ നോവലിന്റെ അടുത്ത അധ്യായം വായിക്കാനായി കാത്തിരിക്കുന്ന വായനക്കാര്‍ നിരവധിയാണ്. നിലവില്‍ പ്രണയജിന്നുകളുടെ അഞ്ച് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏകദേശം മുപ്പത് അധ്യായങ്ങളുള്ള നോവല്‍ പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ പുസ്തകരൂപത്തില്‍വായനക്കാരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴ്ചപ്പതിപ്പിലെ നോവലിന് പുറമെ മറ്റൊരു നോവലും റിഹാന്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ഈ നോവലിന്റെ പേര് കായല്‍മരണങ്ങള്‍ എന്നാണ്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഡോള്‍സ് എന്ന നോവലിന് ശേഷം റിഹാന്‍ രചിക്കുന്ന നോവലാണ് ഇത്. പുതിയ നോവലിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ റിഹാന്‍ റാഷിദ് സൂചന നല്‍കിയിരുന്നു.

റിഹാൻ റാഷിദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കായല്‍മരണങ്ങള്‍ മാര്‍ച്ച് മാസത്തോടെ വായനക്കാരിലേക്ക് എത്തുമെന്ന് റിഹാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നോവലിന്റെ എഡിറ്റിങ് ഉള്‍പ്പെടെ പൂര്‍ത്തിയായിട്ടുണ്ട്. ഒരു തുരുത്ത് പശ്ചാത്തലമായ നോവലാണ് ഇത്. നോവലിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഹാൻ റാഷിദിനെ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.