Category: സ്പെഷ്യല്‍

Total 565 Posts

രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; പുതിയ തുക അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. 1000 സി.സി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം.

പോക്കറ്റ് കാലിയാക്കി വിലക്കയറ്റം; എന്തെല്ലാമാകും കാരണങ്ങള്‍? കൊയിലാണ്ടിയിലെ വ്യാപാരികൾ പ്രതികരിക്കുന്നു

കൊയിലാണ്ടി: വര്‍ധിച്ച വിലക്കയറ്റം മധ്യവര്‍ഗത്തില്‍ പെട്ട ആളുകളുടെ വരെ പോക്കറ്റ് കാലിയാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വില വര്‍ധിക്കാത്ത ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ ഇന്ന് നമുക്ക് ലഭ്യമാകുമോ എന്ന് സംശയമാണ്. എന്തായിരിക്കും വിലക്കയറ്റത്തിന് കാരണം? ഒന്ന് പരിശോധിക്കാം. പച്ചക്കറികളുടെ കാര്യം ആദ്യം പരിശോധിക്കാം. എന്തുകൊണ്ടാണ് പച്ചക്കറികളുടെ വില വര്‍ധിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ കൊയിലാണ്ടിയിലെ വ്യാപാരികള്‍ ഒന്നിലേറെ കാരണങ്ങളാണ് നമ്മളോട് പങ്കുവയ്ക്കുന്നത്.

”പത്ത് രൂപയുടെ ടിക്കറ്റില്‍ പോകാമായിരുന്ന ഇടത്തേക്ക് 31 രൂപ കൊടുക്കേണ്ട അവസ്ഥ” രണ്ടുവര്‍ഷത്തിനിപ്പുറവും കൊയിലാണ്ടിയിലെ ചെറു റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നില്ല, യാത്രച്ചെലവും കുതിച്ചുയര്‍ന്നെന്ന് നിത്യയാത്രക്കാര്‍

കൊയിലാണ്ടി: പത്ത് രൂപയുടെ ടിക്കറ്റില്‍ പോകേണ്ട ഇടത്തേക്ക് 30 രൂപ ടിക്കറ്റ് എടുത്ത് പോകേണ്ട സ്ഥിതിയാണ് റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ യാത്രികര്‍ക്കെന്നാണ് കോവിഡിന് മുമ്പ് യാത്രകള്‍ക്ക് സ്ഥിരമായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കൊയിലാണ്ടി സ്വദേശി രഘു പറയുന്നത്. കോവിഡിന് മുമ്പ് കൊയിലാണ്ടിയിലെ ഏറെപ്പേരും ആശ്രയിച്ചിരുന്നതാണ് പാസഞ്ചര്‍ ട്രെയിനുകളെ. കൊയിലാണ്ടിയില്‍ നിന്നും തിരിച്ചുമായി മാത്രം ദിവസം രണ്ടായിരത്തോളം പ്രതിദിന

”മുന്‍പ് നാല്‍പ്പത്തിയഞ്ച് കിലോ മീന്‍ ഹാര്‍ബറില്‍ നിന്നെടുക്കുന്ന വിലയ്ക്ക് ഇപ്പോള്‍ ഇരുപത്തിയഞ്ച് കിലോ മീനേ കിട്ടൂ”; ഇന്ധന വില കുതിച്ചുയര്‍ന്നതോടെ ദുരിതത്തിലായി കൊയിലാണ്ടിയിലെ മല്‍സ്യ തൊഴിലാളികളുടെ ജീവിതം

കൊയിലാണ്ടി: ഇരുപത് വര്‍ഷത്തിലേറെയായി മത്സ്യവിപണ രംഗത്തുണ്ട് കൊയിലാണ്ടി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന ഫൈസല്‍. മുമ്പൊന്നും വിലക്കയറ്റം മത്സ്യവിപണിയെ ഇത്രത്തോളം ബാധിച്ചിരുന്നില്ലെന്നാണ് ഫൈസല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. മുമ്പ് ഒന്നും രണ്ടും കിലോ മത്സ്യം വാങ്ങാനായി എത്തുന്നവര്‍ ഇന്ന് കാല്‍കിലോ ഒക്കെയാണ് വാങ്ങിപ്പോകുന്നത്. പലര്‍ക്കും മത്സ്യം നിര്‍ബന്ധമാണെന്നതിനാല്‍ മാത്രം കുറഞ്ഞത് എത്രരൂപയ്ക്ക് കിട്ടും എന്ന്

ഇടിക്കൂട്ടില്‍ മികച്ച വിജയം നേടിയ കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍; കേരള കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വാരിക്കൂട്ടിയത് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകള്‍

കൊയിലാണ്ടി: കിക്ക് ബോക്‌സിംഗില്‍ ചരിത്ര വിജയം സ്വന്തമാക്കി കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍. കോഴിക്കോട് നടന്ന അഞ്ചാമത് കേരള കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് കൊയിലാണ്ടിയിലെ ടൊര്‍ണാടോ ഫൈറ്റ് ക്ലബിലെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. പങ്കെടുത്ത എട്ടുപേരില്‍ ഏഴ് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ഗോള്‍ഡ്, സില്‍വര്‍ മെഡലിന് അര്‍ഹമായി. പരിക്ക് കാരണം കളിയില്‍ നിന്ന് എട്ടാമന്‍ പിന്മാറുകയായിരുന്നു. സീനിയര്‍,

‘താൻ തകർത്തല്ലോ ഡോ;’ ചലിക്കുന്ന സെറ്റുകളും പാട്ടുകളും ഉള്ള അവതരണ രീതിയുമായി പുഴു സിനിമയിലെ നാടക ഭാഗം രചിച്ച പോയിൽകാവ് സ്വദേശി ശിവദാസ് പുഴു സിനിമയോടും മമ്മുക്കയോടൊപ്പമുള്ള അനുഭവങ്ങളും കുറിക്കുന്നു

കൊയിലാണ്ടി: ‘താൻ തകർത്തല്ലോ ഡോ,’ ശിവദാസ് സെറ്റിലേക്ക് കയറിചെന്നപ്പോൾ തന്നെ കാത്തിരുന്നത് മമ്മുട്ടിയുടെ അഭിനന്ദനമായിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് ആ നാടകം സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് പറ്റിയും മമ്മുട്ടിയുടെ ചർച്ച തുടർന്നു.. താൻ സ്വപ്ന ലോകത്താണോ യാഥാർഥ്യമാണോ എന്നോ തിരിച്ചറിയാൻ ശിവദാസിന് അൽപ്പ സമയം എടുത്തു. പുഴു എന്ന സിനിമയിൽ നാടക ഭാഗത്തിന്റെ തിരക്കഥ എഴുതിയാണ് പോയിൽകാവ്

പ്ലസ് ടുവോ ബിരുദമോ യോഗ്യതയുണ്ടോ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാഎംപ്ലോയബലിറ്റി സെന്ററില്‍ മെഗാ ജോബ് ഫെയര്‍; അപേക്ഷിക്കാന്‍ മറക്കല്ലേ…

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററില്‍ മെയ് 26 മുതല്‍ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബിഎ യോഗ്യതയുളളവര്‍ക്ക് മെയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാനാകും.

വെള്ളം മൂടി കിടക്കുന്ന കുഴികളും പൊട്ടികിടക്കുന്ന ഇലക്ട്രിക് ലൈനുകളും; മഴകാലത്ത് ഡ്രൈവിംഗ് ഏറെ ദുഷ്കരമാണ്; വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: വാഹനാപകടങ്ങൾ മഴകാലത്ത് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്‌ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം

മരം വീണ് ഗതാഗതം തടസ്സപെട്ടു; പന്ത്രണ്ട് കിലോമീറ്റർ നടന്ന് കൊയിലാണ്ടിയിലെ അത്‌ലറ്റിക് ക്യാമ്പിലെത്തി മൂന്ന് പെൺകുട്ടികൾ

കൊയിലാണ്ടി: ‘അയ്യോ, വണ്ടിയൊന്നും പോകുന്നില്ലേ? ഇനിയെങ്ങനെ ഗ്രൗണ്ടിലെത്തും? കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന അത്ലറ്റിക്സ് ക്യാമ്പിൽ പങ്കെടുക്കാനിറങ്ങിയ പെൺകുട്ടികൾ ആദ്യം ഒന്ന് സംശയിച്ചെങ്കിലും, പിന്നീട് മൂവരും ഒരു തീരുമാനത്തിലെത്തി, നടക്കുക. ദൂരം ചില്ലറയൊന്നുമല്ലെന്നറിയാമെങ്കിലും പിന്നോട്ടില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു’. ദേശീയപാതയിൽ മരം വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിലാണ് ദേശീയപാതയിൽ പൊയിൽക്കാവിൽ കൂറ്റൻമരം

ചേലിയയില്‍ ആത്മഹത്യ ചെയ്ത വിജിഷയുടെ അനുഭവം പാഠമാകണം; ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകളുടെ തട്ടിപ്പ് രീതിയും കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി അറിയാം

അടുത്തിടെ കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ചേലിയ സ്വദേശിനി വിജിഷയെ ഓര്‍മ്മയില്ലേ. ഓണ്‍ലൈന്‍വായ്പ ആപ്പുകളുടെ കെണിയില്‍പെട്ടതാണ് വിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരവധിയാളുകളാണ് വിജിഷയെപ്പോലെ ഈ ആപ്പുകളുടെ കെണിയില്‍പെടുകയും ചിലര്‍ മാനഹാനി ഭയന്ന് ജീവന്‍ തന്നെ വെടിഞ്ഞതും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുപോലുള്ള കെണിയില്‍ പെടുന്നത് നമുക്ക് ഒഴിവാക്കാനാവും. കൗമാരക്കാരെയും വിദ്യാര്‍ഥികളെയുമാണ്