Category: സ്പെഷ്യല്‍
ടോക്യോ ഒളിമ്പിക്സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും; ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യൻ നോഹ നിര്‍മല്‍ ടോം കുതിപ്പ് തുടരുന്നു
പേരാമ്പ്ര: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുപ്പത്തിയേഴംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഇന്ത്യൻ സംഘത്തെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ
“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ
‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാള്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്
നിങ്ങളുടെ ഇഷ്ട്ടപെട്ട വനിതാ ക്രിക്കറ്റർ ആരാണെന്നു നിങ്ങളൊരു പുരുഷ ക്രിക്കറ്ററോട് ചോദിക്കുമോ? ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു ആ ചോദ്യം; ക്രിക്കറ്റ് ജെന്റില്‍മാന്മാരുടെ മാത്രം കളിയല്ലെന്ന് ഓർമ്മപ്പെടുത്തി മിതാലി രാജ് പടിയിറങ്ങുകയാണ്; വനിതകൾക്ക് നല്ല വഴി കാട്ടി കൊണ്ട്; പത്രപ്രവർത്തകനായ അബിൻ പൊന്നപ്പൻ്റെ കുറിപ്പ് വായിക്കാം
വനിതാ ക്രിക്കറ്റിൽ തന്നെ മാറ്റത്തിന്റെ സിക്സറുകൾ പറത്തിയ ക്രിക്കറ്റർ മിതാലി രാജ് പടിയിറങ്ങുകയാണ്, വനിതാ ക്രിക്കറ്റിൽ നിന്ന്.. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററും ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയുമാണ്. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. മിതാലിയുടെ
‘ലോകത്തൊരാളും എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചിരിച്ചിട്ടില്ല’; ചില നേര്‍ക്കാഴ്ചകളിലേക്ക് ക്യാമറ തുറന്ന് ‘ഷി’- (വീഡിയോ)
ഇരുട്ടില്‍ ജീവിതമാര്‍ഗം തേടുന്നവരും മനുഷ്യരാണെന്ന പച്ചയായ യാഥാര്‍ഥ്യം തുറന്ന് കാണിച്ച് ‘ഷി ‘. രണ്ട് ധ്രുവങ്ങളിലായി നിരത്തിലിറങ്ങേണ്ടി വന്നവര്‍ ഒത്തുചേരുമ്പോള്‍ കഴുകന്‍ കണ്ണുകളും വിലപേശുന്ന നാവും നഗരത്തെ കാമാത്തിപുരയാക്കുന്നു. സ്വയം ആശ്രിതരാകുന്നത് ആരൊക്കെ എന്ന് കണ്ട് തന്നെ അറിയണം. ‘ഷി ‘ മുന്‍പോട്ട് വെക്കുന്നത് ഒട്ടനവധി ചോദ്യങ്ങളാണ്. അതിജീവനം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പോരാട്ടമാണ്. ചിലരുടെ വഴികള്‍
അവസാന നാടകമായ ‘ശാന്ത’ അരങ്ങില്‍ സംഭവിച്ചത് ജീവിതത്തിലും ആവര്‍ത്തിച്ചു; ഇനിയില്ല ശ്രീഹരിയെന്നത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍
എ സജീവ്കുമാർ കൊയിലാണ്ടി: രണ്ടു ദിവസം മുന്‍പ് ശ്രീഹരിയും ഭാര്യ ഗോപികയുമെല്ലാം ചേര്‍ന്ന് അഭിനയിച്ച നാടകം ജീവിതമായപ്പോള്‍ നാടൊന്നാകെ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞു. നാടക പ്രവര്‍ത്തകനായ പെരുവട്ടൂരിലെ ശ്രീഹരി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. രണ്ടു ദിവസം മുന്‍പ് ചേമഞ്ചേരി കലാവേദി പൂക്കാട് എഫ്.എഫ് ഹാളില്‍ ‘ശാന്ത’ എന്ന നാടകത്തിന്റെ ആദ്യ അവതരണം നടത്തുകയുണ്ടായി.
കുവൈത്തിലെ ബഹറിൻ എംബസിക്കു മുന്നിൽ വളരും കൊയിലാണ്ടിക്കാരന്റെ സ്നേഹ മരം
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: കുവൈത്തിലെ ബഹറിൻ എംബസിക്കു ചുറ്റും വിവിധ സ്നേഹ തൈകളുണ്ട്. നാളെകളിൽ ഫലം കഴിക്കാനായി പോകുന്ന, തണൽ മരങ്ങളാവുന്ന മാവായും, ഓമയ്ക്കയായും ഒക്കെ വളരുന്ന സ്നേഹ മരങ്ങൾ. കൊയിലാണ്ടിയുടെ കൈകളാണ് ആ സ്നേഹ വിത്തിനു പിന്നിൽ. വൃക്ഷങ്ങളെ ഏറെ സ്നേഹിക്കുന്ന കൊയിലാണ്ടി സ്വദേശി യൂസഫ് യൂ സൈറയാണ് ലോക പരിസ്ഥിതി ദിനത്തിൽ
‘അടുത്ത തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് ഏഴു സീറ്റ് നേടും, അതിലൊന്നാകും കൊയിലാണ്ടി’; തൃക്കാക്കരയിലെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും ആനന്ദ നൃത്തമാടിയും ജനങ്ങൾ ആഘോഷിക്കുകയായിരുന്നു, തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്സിന്റെ വമ്പൻ വിജയത്തിൽ. തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് മാത്രമല്ല, കേരളത്തിന് മുഴുവൻ പ്രതീക്ഷകൾ നൽകുകയാണെന്നും അടുത്ത ഇലക്ഷനിൽ കൊയിലാണ്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ
‘പാലക്കുളം ബീച്ചിൽ നിന്നും വാരിയ എളമ്പക്ക വീട്ടിലില്ലേ..’ വെളുത്തുള്ളിയും, പച്ചമുളകും കുരുമുളകും ചേർത്തൊരു പിടിപിടിക്കാം, ഒപ്പം തേങ്ങാ പൂളും; ഇന്നൊരു നാടൻ എളമ്പക്ക ഫ്രൈ ആയാലോ
കൊയിലാണ്ടിയിലെ അടുക്കളകളിലെ പാത്രങ്ങളിൽ എളമ്പക്ക ചാകരയാണ്, ചാകര. ഇന്നലെ വൈകിട്ട് മന്ദമംഗലം പാലക്കുളം ബീച്ചിൽ പൂഴിയ്ക്ക് മുകളിൽ എളമ്പക്ക കണ്ടുതുടങ്ങിയതോടെ രാവ് പകലാക്കി ചാകര ആഘോഷമാക്കിയിരുന്നു നാട്ടുകാർ. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിൽ നിന്നുവരെ എളമ്പക്ക പെറുക്കാൻ നിരവധി പേർ എത്തിയിരുന്നു. കവറുകളിലും പാത്രങ്ങളിലും ബക്കറ്റുകളിലൊക്കെയായി കിലോകണക്കിനാണ് എളമ്പയ്‌ക്ക വാരിയെടുത്തു കൊണ്ട് പോയത്.
വിയര്‍പ്പിന്റെ ‘അസുഖ’മുണ്ടോ? കാരണം ഇതാവാം
നിങ്ങള്‍ നന്നായി വിയര്‍ക്കാറുണ്ടോ, അതില്‍ അസാധാരണമായി എന്തോ പ്രശ്‌നമുള്ളതുപോലെ തോന്നിയിട്ടുണ്ടോ? അതെ, ഡോക്ടര്‍മാര്‍ പറയുന്നത് ഹൈപ്പര്‍ഹൈഡ്രോസ് എന്ന രോഗാവസ്ഥ കാരണമാകാം ഇതെന്നാണ്. എന്താണ് ഹൈപ്പര്‍ഹൈഡ്രോസിസ്? അമിതമായി വിയര്‍ക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന് അറിയപ്പെടുന്നത്. രോഗബാധിതരെ സംബന്ധിച്ച് അവര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടാണ് ഈ പ്രശ്‌നം. വിയര്‍പ്പു ഗ്രന്ഥികള്‍ അസാധാരണമാംവിധം ആക്ടീവ് ആകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.