Category: സ്പെഷ്യല്‍
‘കൃഷ്ണ കിരീടമേ നീ എങ്ങു പോയി’; തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടിയിരുന്ന കൃഷ്ണകിരീടം കാണാകാഴ്ചയാവുന്നു
പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: ഇത്തവണ ഓണമെത്തിയപ്പോഴും കണി കാണാനേ കിട്ടിയില്ല, ഓണത്തപ്പന്റെ നെറുകയിൽ ഗാംഭീര്യത്തോടെ നിന്നിരുന്ന കിരീട പൂവിനെ. പൂക്കളത്തിൽ നിന്ന് മാത്രമല്ല മലയാളിയുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമായി. ഒരു കാലത്ത് പറമ്പുകളിലെ ചെറുകാടുകളിൽ കൂട്ടത്തോടെ പുത്തുലയുന്ന കൃഷ്ണകിരീടത്തെയാണ് പതിയെ പതിയെ കാണാതായത്. തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടാനും കൃഷ്ണകിരീടമാണ് തെരുഞ്ഞെടുക്കാറുള്ളത്. ഒന്നര മീറ്റർ
നൂറ് വര്‍ഷം മുമ്പുള്ള കൊയിലാണ്ടിയുടെ ചിത്രം വരയ്ക്കാന്‍ എ.ഐയോട് ആവശ്യപ്പെട്ടപ്പോള്‍; കൗതുകകരമായ ചിത്രങ്ങള്‍ കാണാം
സനല്‍കുമാര്‍ ടി.കെ. കൃത്രിമബുദ്ധി സര്‍വ മേഖലയിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഗവേഷണ രംഗത്ത് വളരെ മുമ്പ് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും സര്‍ഗാത്മക രംഗത്ത് ഈ അടുത്ത കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ – കൃത്രിമ ബുദ്ധി) കൂടുതല്‍ മുന്നേറുന്നത് കൗതുകത്തോടെയാണ് സാങ്കേതിക ലോകം നോക്കിക്കാണുന്നത്. സ്വന്തമായി വാര്‍ത്തയും ലേഖനങ്ങളും എഴുതാന്‍ ചിത്രങ്ങള്‍ വരയ്ക്കാനും ഇന്ന് കൃത്രിമ ബുദ്ധിക്ക്
ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് നൂറിൽപരം പ്രാദേശിക ഉൽപ്പന്നങ്ങൾ; ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ; 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ; ഒന്നൊന്നര വിപ്ലവ വിജയ തരംഗം സൃഷ്ടിച്ച് കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ഓരോ ചുവട് വെയ്ക്കുമ്പോഴും അതിൽ നിറയെ പ്രതീക്ഷകളായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു. അങ്ങനെ അവർ ഒന്നായി മുന്നോട്ടു യാത്ര ചെയ്തപ്പോൾ സ്ത്രീകരുത്ത് നേടിയെടുത്തത് വിജയഗാഥ. കോവിഡ് കാലത്തു എല്ലാ കച്ചവടങ്ങളും തകർന്നു തുടങ്ങിയപ്പോഴും മികച്ച മുന്നേറ്റം നേടി കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്
ഇത്തവണത്തെ ഓണം അടിച്ച് പൊളിക്കാനാണോ തീരുമാനം, എന്നാല്‍ പിന്നെ എന്തിനാലോചിക്കണം, നേരെ കരിയാത്തും പാറയിലേക്ക് വിടാം; ‘തോണിക്കാഴ്ച്ച 2022’- ഒരുയാത്രയോടൊപ്പം മനോഹരമായ ഓണാഘോഷ പരിപാടിയും തകര്‍പ്പന്‍ ഫുഡും, പിന്നെന്ത് വേണം!
ബാലുശ്ശേരി: കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ പറഞ്ഞു. കോവിഡ് കവര്‍ന്ന ഓണത്തിനിപ്പുറം ഒരു പുത്തന്‍ ഓണക്കാലം വരവായി. ഇത്തവണത്തെ ഓണം കഴിഞ്ഞ കാലത്തെ ആഘോഷങ്ങളെത്തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തോണിക്കടവിലെ ഓണാഘോഷത്തില്‍ പങ്കാളികളാവാം. ടൂറിസം സെന്ററിനെ പുറംലോകം അറിയുക എന്ന ലക്ഷ്യത്തോടെ ‘തോണിക്കാഴ്ച്ച 2022’ എന്ന പേരിലാണ് പരിപാടി നടത്തുക.
വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി
മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്
മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും
ചെന്നായയും ആട്ടിന്‍കുട്ടിയും | കഥാനേരം 02
കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല. അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം! കുഞ്ഞാട് തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി
കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന് എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും
കൊയിലാണ്ടി: ഇവനാണ് നമ്മ പറഞ്ഞ പ്രതിഭ, നാടിന്റെ കായിക പ്രതിഭ. ചവിട്ടുപടികൾ ഓരോന്നായി വിജയിച്ചു കയറി നാടിന്റെ അഭിമാനമായി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിലേക്ക് ആണ് രോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. രോഹനോടൊപ്പം മലയാളത്തിന്റെ മറ്റൊരു മികച്ച താരം ബേസിൽ തമ്പിയും ടീമിൽ ഇടം നേടി. കൊച്ചിയിൽ
‘അച്ഛന് ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്, വടകര ഭാഷ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, എല്ലാവര്ക്കും ഇഷ്ടമാവുന്ന ഒരു ചെറിയ സിനിമയാണ് ഇത്’; ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ചിത്രത്തിലെ താരം നടുവണ്ണൂര്‍ സ്വദേശിനി അന്ന ഫാത്തിമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
സ്വന്തം ലേഖകൻ ജിയോ ബേബി സംവിധാനം ചെയ്ത് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അച്ചുവിനെ അവതരിപ്പിച്ചത് നടുവണ്ണൂരിനടുത്ത് കരുവണ്ണൂര്‍ സ്വദേശിനിയായ അന്ന ഫാത്തിമയാണ്. സംവിധായകന് സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ് അന്ന ഫാത്തിമ. അച്ഛന് സുരേഷ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്
കള്ളക്കേസില്‍ നിന്ന് ഒളിച്ചോടി ഗള്‍ഫിലേക്ക്; കൂട്ടുകാരുടെ യാത്രയപ്പില്ലാത്ത ആദ്യ യാത്രയുടെ ഓര്മ | സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ പി.കെ. അശോകന് എഴുതുന്നു
പി.കെ. അശോകന് മിക്ക പ്രവാസികളെയും പോലെ ഗള്‍ഫ് എനിക്കും സമ്മിശ്ര അനുഭവമാണ് നല്‍കിയത്. ചിലപ്പോള്‍ നൊമ്പരപ്പെടുത്തും, മറ്റ് ചിലപ്പോള്‍ ഒരുപാട് സന്തോഷമാണ് അത് കൊണ്ടുവരിക. എന്റെ ആദ്യ ഗള്‍ഫ് യാത്ര തന്നെ സംഭവ ബഹുലമായിരുന്നു. ഇരുപത്തി ഒന്നാം വയസില്‍, 1982 ജനുവരി മാസത്തിലാണ് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് യാത്രയാകുന്നത്. സഹോദരങ്ങളുടെ വിവാഹവും പഠിത്തവും വീട്ടിലെ സാഹചര്യങ്ങളുമാണ്