Category: സ്പെഷ്യല്‍

Total 566 Posts

‘ഗള്‍ഫില്‍ ആദ്യം കിട്ടിയ ജോലി ഉറുമ്പുകളെ ചവിട്ടിക്കൊല്ലല്‍, നാട്ടിലേക്ക് വന്നത് 44 ദിവസത്തെ ജയില്‍വാസത്തിന് ശേഷം’; പ്രവാസിയായി ആദ്യം ഗള്‍ഫിലെത്തിയ അനുഭവങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിലൂടെ പങ്കുവയ്ക്കുന്നു തറമ്മല്‍ അബ്ദുള്‍ സലാം

തറമ്മല്‍ അബ്ദുള്‍ സലാം ആദ്യമായി ഞാന്‍ ദുബായില്‍ പോകുന്നത് 1982 ലാണ്. ജൂണ്‍ 16 ന് പയ്യോളിയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലായിരുന്നു യാത്ര. രണ്ടോ മൂന്നോ ജീപ്പില് ആളുകള്‍ എന്നെ യാത്രയാക്കാനായി എത്തിയിരുന്നു. പോകുന്നതിന്റെ തലേ ദിവസം സംഭവബഹുലമായിരുന്നു. വീട്ടില് ഒരുപാടാളുകള്‍ വന്നു. ഓരോരുത്തരും അഞ്ചും പത്തും എന്നിങ്ങനെ അവരാല്‍ കഴിയുന്ന തുക എനിക്ക്

എസ്.ബി.ഐയില്‍ ജോലി നേടാന്‍ അവസരം; ഒഴിവുള്ളത് 1673 തസ്തികകള്‍: യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബര്‍ 22 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്

‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു’, പ്രായവ്യത്യാസമില്ലാതെ കേൾക്കുന്ന ഇത്തരം സംഭവങ്ങൾക്കിടയിൽ കരുതാം നമ്മുടെ ഹൃദയത്തെ; ഹൃദയത്തിനു ആഘാതമുണ്ടാക്കുന്നതെന്തൊക്കെയാണെന്നു അറിയാം വിശദമായി

‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്ന സന്ദേശവുമായാണ് ഇന്ന് ലോക ഹൃദയാരോഗ്യ ദിനം ആഘോഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറി

‘ആദ്യ സീസണിൽ പങ്കെടുക്കാൻ ആ​ഗ്രഹിച്ചെങ്കിലും നടന്നില്ല, അപ്പോൾ മനസിലുണ്ടായിരുന്നു പുതിയ സീസണുണ്ടെങ്കിൽ മത്സരിക്കണമെന്നത്, ഞാനാണ് വിജയിയെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി! ഇനിയുള്ള ആ​ഗ്രഹം അച്ഛനൊപ്പം ഒരേ വേദിയിൽ പാടണമെന്നത്’; ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസൺ 2 വിജയി പയ്യോളി സ്വദേശി ശ്രീനന്ദ് വിനോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

കാർത്തിക ടോപ് സിം​ഗർ സീസൺ ഒന്നിൽ പങ്കെടുക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ടായിരുന്നു, എന്നാൽ സാധിച്ചില്ല. സീസൺ 2 വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ അതിൽ പങ്കെടുക്കാനുള്ള ആ​ഗ്രഹവും വർദ്ധിച്ചു. മത്സരാര‍ത്ഥികളെ ക്ഷണിക്കുന്നണടെന്നറിഞ്ഞപ്പോൾ അപേക്ഷിച്ചു. സെലക്ടായാൽ ഫെെനൽ വരെ പങ്കെടുക്കാൻ കഴിയണമെന്ന ആ​ഗ്രഹം മാത്രമാണ് മനസിലുണ്ടായിരുന്നത്. എന്നാൽ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല- പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിശേഷങ്ങൾ പങ്കുവെച്ച് ഫ്ളവേഴ്സ്

മേപ്പയ്യൂരിന് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂ പോയിന്റ് കാണണ്ടേ!

മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍

‘കൊല്ലം ചിറയെന്നത് നാടിന്റെ പൊതു സ്വത്താണ്, അനുവദിച്ച നാലു കോടിയിൽ ഒരു പൈസ പോലും വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്’; കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനനുവദിച്ച ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: ഏത് വേനലിലും വറ്റാതെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന കൊല്ലം ചിറ ഇന്ന് നാടിൻറെ വികസന സ്വപ്നമാണ്, കൃത്യമായ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. എന്നാൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്കുള്ള അനുമതി തടഞ്ഞ് ഉദ്യോഗസ്ഥർ. ഇതിനായി അനുവദിച്ച നാലു കോടി രൂപയുടെ ആവശ്യം ഇല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതികരിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല

അനുവദിച്ചിരിക്കുന്നത് നാലുകോടി രൂപ, അതിന്റെ ആവശ്യമില്ലെന്നു ഉദ്യോഗസ്ഥർ; ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയെന്ന വികസന സ്വപ്നത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു

കൊയിലാണ്ടി: ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയുടെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു. രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കേണ്ടതില്ലെന്നും 2.5 കോടി രൂപയ്ക്ക് താഴെയായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നുമുള്ള ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നിലപാടാണ് കൊല്ലം ചിറയുടെ വികസന സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത്. കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര

പ്രമേഹം മധുരം കഴിക്കുന്നത്‌കൊണ്ട് മാത്രമാണോ ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം… കൂടുതലറിയാം

പ്രമേഹം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇഷ്ടപ്പെട്ട ആഹാരം മതിയാവോളം കഴിക്കാന്‍ ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. അതിന് പ്രമേഹം ഉള്ളവരോ ഇല്ലാത്തവരോ എന്ന് വ്യത്യാസമില്ല. പ്രമേഹം ഉള്ളവര്‍ക്ക് അതേക്കുറിച്ചോര്‍ത്തും ഇല്ലാത്തവര്‍ക്ക് നാളെകളില്‍ ഉണ്ടായാലോ എന്നോര്‍ത്തും ഭയമാണ്. എന്നാല്‍ പ്രമേഹം വെറും മധുരം കഴിക്കുന്നത് കൊണ്ട് മാത്രം വരുന്നതാണോ? പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും

ഫോർ, വീണ്ടും ഫോർ പിന്നെയും ഫോർ, സിക്സ്; ദുലീപ് ട്രോഫി മത്സരത്തിൽ അർദ്ധ സെഞ്ചുറി കടന്ന് കൊയിലാണ്ടിയുടെ ഫയർ രോഹൻ കുന്നുമ്മലിന്റെ തല്ലുമാല

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഫയറായി തകർത്തടിച്ച് കൊയിലാണ്ടിക്കാരനും സൗത്ത് സോൺ ടീമിന്റെ ബാറ്ററുമായ രോഹൻ എസ് കുന്നുമ്മൽ. ഒൻപത് ഫോറുകളും ഒരു സിക്സുമുൾപ്പെടെയാണ് രോഹൻ അർദ്ധ സെഞ്ചുറി കടന്നത്. 54 പന്തിൽ നിന്നാണ് രോഹൻ അൻപത് റൺസ് എടുത്തത്. കളി പുരോഗമിക്കുകയാണ്. പതിനാറു ബൗളിൽ നിന്ന് പതിനാലു റൺസ്

പ്രണയത്തിന്റെ മധുരം, വേർപാടിന്റെ വേദന, നിസ്സഹായതയുടെ ശൂന്യത; ഫിലിപ്പീൻ സ്വദേശിനി എലിസബത്ത് കരീനയെ കുറിച്ച് സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതുന്നു

കുഞ്ഞമ്മദ് കൂരാച്ചുണ്ട് കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയുടെ വലിയ മോർച്ചറിയുടെ മുന്നിൽ അവളുടെ കണ്ണീര് ആദ്യമായി വീണു. തടിച്ച കണ്ണടയ്ക്ക് മുകളിലെ നനവ് ഇടക്കിടെ തൂവാലയിൽ ഒപ്പിയെടുത്ത് അവളെന്തോ പിറുപിറുക്കുന്നുണ്ട്. ചുമരിൽ അവളുടെ വിയർപ്പു പൊടിയുന്ന വിരലുകൾ അടയാളം വെക്കുന്നു . ഫിലിപ്പെയിനിലെ ഷാപ്പില എന്ന ഗ്രാമത്തിൽ നിന്നാണവൾ വരുന്നത് എട്ടു വർഷങ്ങൾക്ക് മുമ്പ് തൊഴിൽ