Category: വടകര
കടത്തനാടന്‍ മണ്ണില്‍ പോര് മുറുക്കാന്‍ ഷാഫി പറമ്പില്‍ നാളെയെത്തും; യു.ഡി.എഫ് ക്യാമ്പില്‍ ആവേശം, ഒരുക്കുന്നത് വമ്പന്‍ സ്വീകരണ പരിപാടി
വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പാലക്കാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഷാഫി പറമ്പില്‍ നാളെയെത്തും. നാളെ വൈകുന്നേരം വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവര്‍ത്തകർ വമ്പന്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിക്കും. പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ
വടകര മണ്ഡലത്തിലെ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ വടകരയില്‍ മത്സരിക്കും
കൊയിലാണ്ടി: എല്‍ഡിഎഫിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വടകര ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ മത്സരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ സ്ഥിര സാന്നിദ്ധ്യമാണ് പ്രഫുല്‍. ”ഒരുപാട് ഒരുപാട് പ്രശ്നങ്ങളുള്ള മണ്ഡലമാണ് വടകര. ഒരുപാട് വികസന പ്രശ്നങ്ങളുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാ
മണിയൂര്‍ പാലയാട് നട തീരദേശ റോഡിന് സമീപത്തായി മനുഷ്യതലയോട്ടിയും അസ്ഥികളും പൊതിഞ്ഞ നിലയില്‍; അന്വേഷണമാരംഭിച്ച് വടകര പോലീസ്
വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് നട തീരദേശ റോഡിനോട് ചേർന്നുള്ള പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് വലയോട് സാമ്യത തോന്നുന്ന വസ്തുകൊണ്ട് പൊതിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യ തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണ് പൊതിയിലുള്ളത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര സിഐ ടി.പി.സുമേഷും സംഘവും പ്രാഥമിക പരിശോധനകള്‍ നടത്തി. ഇൻക്വസ്റ്റ്
പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം; വടകരയില്‍ കെ.കെ. ശൈലജ, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം. വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ
നാദാപുരം കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
നാദാപുരം: കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂര് സ്വദേശിനി ജിജിയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. കല്ലാച്ചി ആക്സിസ് ബാങ്ക് ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൂച്ച കുറുകെ ചാടി; കൈനാട്ടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
വടകര: കൈനാട്ടിയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി കുഞ്ഞിമാണിക്കോത്ത് സുരേഷ് ബാബുവാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. മുക്കാളിയില്‍ നിന്ന് വടകരക്ക് പോകുകയായിരുന്ന പൗര്‍ണമി ഓട്ടോ പൂച്ച കുറുകെ
വടകര പുത്തൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വടകര: പുത്തൂരില്‍ മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം സ്വദേശി ബബീഷ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എസ്.ഐ മനോജന്, എസ്.സി.പി.ഒ റനീഷ്, സി.പി.ഒ
കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്
പയ്യോളി: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന് 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി
വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വെറുതെ വിട്ടത്. കുറ്റക്കാരനല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വടകര ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. 2021 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കെട്ടിടവും ഉള്ഡപ്പെടെ കത്തി നശിച്ചിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മരുതോങ്കര സ്വദേശിയായ പ്രതിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് നാദാപുരം സ്പെഷ്യല്‍ കോടതി
നാദാപുരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 111 വര്‍ഷം കഠിന തടവ്. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമല്‍ അബ്ദുല്‍ നാസറെയാണ് (62) നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എം സുഹൈബാണ് ശിക്ഷ വിധച്ചത്. 2021 ഡിംസബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്