Category: യാത്ര

Total 72 Posts

മണല്‍പ്പരപ്പിലൂടെ തിരയില്‍ തൊട്ടുരുമ്മി വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്

കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.

നേരംപുലരുംമുമ്പേ കൊയിലാണ്ടിയില്‍ നിന്ന് യാത്ര പുറപ്പെട്ടോളൂ; മഞ്ഞുപുതച്ച പയംകുറ്റിമലയില്‍ നിന്നുള്ള വടകരക്കാഴ്ചകള്‍ കാണാം

കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല. ഈ ഡിസംബറില്‍ അതിരാവിലെ എത്തിയാല്‍ കാണാം മഞ്ഞില്‍മൂടിയ പയംകുറ്റിമല. വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

കോടമഞ്ഞണിഞ്ഞ പ്രകൃതിയുടെ കുളിരും ദൃശ്യവിരുന്നും ആസ്വദിക്കാം; കണ്ണൂരിന്റെ മൂന്നാര്‍ പാലുകാച്ചി മല സഞ്ചാരികളെ കാത്തിരിക്കുന്നു

കണ്ണൂര്‍: മഴ ശമിച്ചതോടെ മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാന്‍ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാന്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊര്‍ജിതമായി പുനരാരംഭിച്ചതായി കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ.

ഗവിയിൽ പോകണമെന്ന് ആ​ഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ​ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം

​ കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആ​ഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ‍ കോഴിക്കോട്ടൊരു ​ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ

ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം, അസ്തമയ സൂര്യനെ ആസ്വദിക്കാം; ഈ ഓണത്തിന് മാഹി ബൈപ്പാസിലൂടെ നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടാലോ

വടകര: കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് അറിയപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വടകര ഭാ​ഗത്ത് നിന്നുള്ളവർക്ക് ബീച്ചിലേക്ക് എത്താൻ ഏറ്റവും നല്ല മാർ​ഗം മാഹി ബൈപ്പാസാണ്. മാഹിപ്പാലത്തേയും തലശ്ശേരിയിലേയും കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കുഞ്ഞിപ്പള്ളിയിൽ നിന്ന് മാഹി ബൈപ്പാസ് വഴി

മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു

മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,

മഴ നനഞ്ഞ് കൂട്ടുക്കാര്‍ക്കൊപ്പം ഒരു ട്രെക്കിങ്ങിന് പോയാലോ, അല്ലെങ്കില്‍ ചൂട് കാപ്പി കുടിച്ച് കാപ്പിത്തോട്ടത്തിലൂടെ ഒരു നടത്തമായാലോ…?എങ്കിലിതാ മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ ഏഴ് സ്ഥലങ്ങള്‍

യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചെറിയ ചാറ്റല്‍ മഴ നനഞ്ഞ്, ചൂട് ചായയും കുടിച്ച് മഴക്കാലത്തുള്ള യാത്രകളോ…..? കേള്‍ക്കുമ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്യാന്‍ തോന്നുന്നുണ്ട് അല്ലേ ? എങ്കിലിതാ കീശ കാലിയാകാതെ മിനിമം ബഡ്ജറ്റില്‍ മണ്‍സൂണ്‍ കാലത്ത് പോവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച 7 മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ച് വിശദമായി അറിയാം 1.

ഗവിയിലേക്കാണോ ? എന്നാ ‘ഗംഗ ഇപ്പോ പോവണ്ട’; ഗവിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം. പത്തനംതിട്ട ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയിലാണ്‌ നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. വനംവകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്കാണ് നിയന്ത്രണം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവിടേക്കുള്ള ബുക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗവിക്ക് പുറമേ പൊന്‍മുടി, ആതിരപ്പള്ളി വാഴച്ചാല്‍ ഉള്‍പ്പെടെയുള്ള നിരവധി വിനോദസഞ്ചാര

ഊട്ടിയിലേക്ക് വെച്ചുപിടിക്കാന്‍ ഇതാണ് പറ്റിയ സമയം, സഞ്ചാരികളെ വിസ്മയിപ്പിച്ച് പുഷ്പമേള; ഇ-പാസ് എടുക്കാന്‍ മറക്കല്ലേ

പി.പി.എസ്. കൊരയങ്ങാട് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് ഊട്ടി. മഞ്ഞ് കാലത്ത് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന ഊട്ടികാണാനും വേനലില്‍ അല്പമൊന്ന് തണുക്കാനുമെല്ലാം ആളുകള്‍ ഊട്ടി തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഊട്ടിയിലേക്ക് പോകാന്‍ ഒരു കാരണം കൂടിയുണ്ട്. പ്രസിദ്ധമായ ഊട്ടിയിലെ പുഷ്പമേള തന്നെയാണത്. വേനലവധി അതിന്റെ അവസാന വാരത്തോട് അടുക്കുകയാണ്. ഒന്നുരണ്ടുദിവസം അവധിയെടുത്ത് ഊട്ടിയിലേക്ക് കറങ്ങിയാല്‍ കുട്ടികള്‍ക്ക്

ഈ കൊടുംചൂടിലും കുളിരണിയാം, കൊയിലാണ്ടിയില്‍നിന്നും ഏറെദൂരം പോകാതെ തന്നെ, വനസൗന്ദര്യത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കക്കാടംപൊയിലിലെ കാഴ്ചകള്‍ അറിയാം

മലപ്പുറം: മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്ന വിനോദസഞ്ചാര മേഖലയാണ് കക്കാടം പൊയില്‍. കോടമഞ്ഞും ധാരാളം മലനിരകളും വെള്ളച്ചാട്ടങ്ങളും നിബിഢവനങ്ങളുംകൊണ്ട് നിറഞ്ഞ ഇവിടം മിനി ഗവി എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ ആണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളില്‍ ആദിവാസികളെയും കാണാം. വന്യമൃഗങ്ങളുടെ സാമീപ്യവും