ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി; വെങ്ങളം ജംഗ്ഷനില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം


കൊയിലാണ്ടി: വെങ്ങളം ജംഗ്ഷനില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 8.30 യോടെ വെങ്ങളം ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു സംഭവം. ലോറിയുടെ പിറകിലത്തെ ടയര്‍ പൊട്ടി മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കോഴിക്കോട് ഫറോക്കിലേയ്ക്ക് വ്യാപാരത്തിന് ആവശ്യമായ ചാക്കുകളും കവറുകളും കയറ്റിയ പോകുന്ന വണ്ടിയാണ് മറിഞ്ഞത്. ലോറിയില്‍ ഡ്രൈവറും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്.

 

നിലവില്‍ സ്ഥലത്ത് ക്രെയിന്‍ എത്തിച്ച് വാഹനം നിവര്‍ത്തിയിട്ടുണ്ട്. ലോറിയിലെ സാധനങ്ങള്‍ മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.