കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു


Advertisement

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

Advertisement

പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. നീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുന്‍വാതിലുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ രണ്ട് പേരേയും പുറത്തിറക്കാനായില്ല. നാട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് വെന്ത് മരിക്കുകയായിരുന്നു.

Advertisement

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കാന്‍ കുറ്റിയാട്ടൂരില്‍ നിന്നും പുറപ്പെട്ടതായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണ്ണമായും അണച്ച് പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

Advertisement

summary: a husband and wife died when their car caught fire in kannur