കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


Advertisement

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈല്‍സില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

പതിനേഴാം മൈല്‍സില്‍ ഹൈവേക്ക് സമീപം രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 11 ബിഡബ്ല്യു 2145 നമ്പര്‍ കാറില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

Advertisement

ഇടിയുടെ ആഘാതത്തില്‍ കാര്‍ നിരങ്ങി നീങ്ങി. റോഡിന് എതിര്‍വശമുള്ള ഡ്രൈനേജിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു കാറുണ്ടായിരുന്നത്.

Advertisement

ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാലക്കുളത്ത് വേച്ച് നാട്ടുകാര്‍ തടയുകയും കൊയിലാണ്ടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കെ.എല്‍ 11 എഎം 7299 എന്ന നമ്പര്‍ കാറാണ് ഇടിച്ചത്.