കോഴിക്കോട് റവന്യൂ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 1 വരെ; പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി


കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 31, നവംബര്‍ 1 തിയ്യതികളില്‍. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ‘പരിസ്ഥിതി സൗഹൃദ വിദ്യാലയം’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു.

ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പ്രദീപ്കുമാര്‍ എന്‍.വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രീന്‍ പ്രാട്ടോക്കോള്‍ കമ്മിറ്റി ചെയര്‍മാനും കൊയിലാണ്ടി നഗരസഭ കൗണ്‍സിലറുമായ നജീബ് കെ. എം അധ്യക്ഷത വഹിച്ചു.

പ്രേംഭാസിന്‍, സ്റ്റാഫ് സെക്രട്ടറി വിജയന്‍ മാസ്റ്റര്‍, മുസ്തഫ കവലാട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഷീദ് പുളിയഞ്ചേരി സ്വാഗതവും സായൂജ് .കെ. നന്ദിയും രേഖപ്പെടുത്തി.