ഓമശ്ശേരിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിക്ക് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
ഓമശ്ശേരി: കൂടത്തായിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാപാരിക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി അമ്പലക്കുന്ന് നിഷാദാണ് പിടിയിലായത്. ചിപ്പിലിത്തോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വയലോരം പള്ളിക്കണ്ടി ഇബ്രാഹിമിനാണ്(52)വെട്ടേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാദിനൊപ്പമുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദില്‍ഷാദിനെ(28)നെ പിടികിട്ടിയില്ല. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം
സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോടഞ്ചേരി ഇന്‍സ്പെക്ടര്‍ കെ.പി പ്രവീണ്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ജിതിന്‍വാസ്, സിപിഒമാരായ ഷനില്‍കുമാര്‍, നിതിന്‍ തോമസ്, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്.