തലശ്ശേരിയില്‍ കാല്‍നട യാത്രക്കാരനെ ബസിടിച്ചു; ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് ട്രയിന്‍ ഇടിച്ച് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരിയില്‍ കാല്‍നടയാത്രക്കാരനെ ബസിടിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രവര്‍ പിന്നാലെ ട്രയിന്‍ തട്ടി മരിച്ചു. പുന്ന്യന്നൂര്‍ മനയ്ക്കര പുതിയവീട്ടില്‍ കെ.ജിജിത്ത് ആണ് മരിച്ചത്.
ഇന്ന് വൈകീട്ട ആറരയോടെ തലശ്ശേരി പുന്നേല്‍ പെട്ടിപ്പാലത്താണ് സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന ‘ശ്രീഭഗവതി’ ബസ് നടന്നു പോവുകയായിരുന്ന പെട്ടിപ്പാലം സ്വദേശി മുനീറിനെ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍ ഇറങ്ങിയോടുകായിരുന്നു. റെയില്‍പാളം മുറിച്ചുകടക്കാന്‍ശ്രമിക്കുന്നതിനിടെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ ട്രയിന്‍ ജിജിത്തിനെ ഇടിക്കുകയായിരുന്നു.
ബസിടിച്ച് പരിക്കേറ്റ മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.