പുറക്കാട്ടേരിയില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്


Advertisement

അത്തോളി: പുറക്കാട്ടേരി പാലത്തിന് സമീപം അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസാണ് ഇടിച്ചത്.

Advertisement

അപകടത്തില്‍ ബാലുശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോട് മല സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്തിന്റെ നില അതീവ ഗുരുതരമാണ്.

Advertisement

പുറക്കാട്ടേരി പാലത്തിനു സമീപത്തുവെച്ച് കാറിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ തേയ്മാനം സംഭവിച്ചതിനാലും മഴയുള്ളതിനാലും ബ്രേക്ക് കിട്ടാതായതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Advertisement