മലപ്പുറം വണ്ടൂരില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു; യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


Advertisement

മലപ്പുറം: വണ്ടൂരില്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30 ന് വണ്ടൂര്‍ അമ്പലപ്പടിയില്‍ വെച്ചാണ് സ്വകാര്യ ബസ് അപകടത്തില്‍പെട്ടത്.

Advertisement

ബസ് മമ്പാട് നിന്ന് പന്തലിങ്ങല്‍ വഴി വണ്ടൂരിലേക്ക് പോകുകയായിരുന്നു. അമ്പലപ്പടി കോഞ്ഞവളവില്‍ വെച്ച് മെയിന്‍ ലീഫ് പൊട്ടിയാണ് അപകടം ഉണ്ടായത്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.

Advertisement

അപകടത്തില്‍ ഒരു സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് മതിലില്‍ ഇടിക്കുന്നതിന്റെ ദൃശ്യം സമീപത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം:

Advertisement

[bot1]