ദേശീയപാതയ്ക്ക് സമീപം സില്‍ക്ക് ബസാറിലെ വീട്ടില്‍ക്കയറി മോഷണം; മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ചു


Advertisement

കൊയിലാണ്ടി: ദേശീയപാതയ്ക്ക് സമീപം സില്‍ക്ക് ബസാറിലെ വീട്ടില്‍ക്കയറി മോഷണം. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു സംഭവം. പി.ടി.ഉത്തമന്റെ വീട്ടിലാണ് കള്ളന്‍കയറിയത്. ഇവിടെ നിന്നും മാല നഷ്ടപ്പെട്ടിട്ടുണ്ട്.

Advertisement

പിറകുവശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്തമന്റെ ഭാര്യയുടെ മാലയാണ് പൊട്ടിച്ചത്. ഇതോടെ ഉറക്കമുണര്‍ന്ന അവർ മാല പിടിക്കുകയും മാലയുടെ ചെറിയ കഷ്ണം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisement

കള്ളനുമായുള്ള പിടിവലിക്കിടെ ഉത്തമന്റെ ഭാര്യയ്ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ഉടനെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

Advertisement