കൊയിലാണ്ടി കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: കൊല്ലം സ്വദേശിനിയും എഴുത്തുകാരിയുമായ ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു. മെഹ്ഫിലെ അഹല് ബൈത് സമ്മേളനത്തില്‍ വച്ച് സമസ്ത മുശവറ അംഗം ഉമര്‍ ഫൈസി മുക്കം നാസര്‍ ഫൈസി കൂടത്തായിക്ക് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.

Advertisement

വ്യത്യസ്തമായ രചനാ സങ്കേതം ഉപയോഗപ്പെടുത്തി പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന പുസ്തകമാണ് ഷമീമ ഷഹനായിയുടെത്. കൊല്ലം പുന്നക്കല്‍ അലീമയുടെയും പരേതനായ പണ്ടാരക്കണ്ടി കുഞ്ഞമ്മദ്കുട്ടിയുടെയും മകളായ ഷമീമയുടെ രണ്ടാമത്തെ പുസ്തകമാണ് സുഗന്ധപൂരിതം ഈ തിരുജീവിതം.


Also Read: ‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


Advertisement
Advertisement