Tag: Shameema Shahanayi

Total 4 Posts

‘പ്രിയംവദയും ഞാനും തമ്മിൽ’; വായനയുടെ വസന്തകാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊല്ലം സ്വദേശിനി ഷമീമ ഷഹനായി

ഷമീമ ഷഹനായി രാമേശ്വരൻകണ്ടിയെന്ന ‘രാമേശംകണ്ടി’ എന്റെ അയൽപക്കമാണ്. ‘രാമേശംകണ്ടി’ പുതുക്കിപണിതപ്പോൾ പ്രിയംവദ എന്നായി ആ വീടിന്റെ പേര്. പ്രിയംവദയും എന്റെ വായനയും തമ്മിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ബന്ധമുണ്ട്. ‘ആയ’ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രിയംവദയിലെ ഗോപാലൻമാഷ് എന്റെ വായനാവസന്തത്തിൽ തന്നത് പുസ്തകങ്ങളുടെ ഒരു പൂക്കാലമായിരുന്നു. മാഷിന്റെ പുസ്തകശേഖരത്തിൽനിന്ന് ബുക്കെടുത്ത് വീട്ടിൽ കൊണ്ടുപോയി വായിക്കുക എന്നത്

‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം, ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’ ഒന്നാംക്ലാസിലെ കേട്ടഴുത്തിന്റെ ഓർമ്മ പങ്കുവെച്ച് കൊല്ലം സ്വദേശിനി

ഷമീമ ഷഹനായി കേട്ടെഴുത്തിന് ജാനകിട്ടീച്ചർ ആ ഒറ്റവാക്ക് പറഞ്ഞപ്പോൾ മനസ്സിൽ നിറയെ വട്ടഫ്രെയിമുള്ള കണ്ണട വെച്ച, മൊട്ടത്തലയുള്ള, പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന ആ മനുഷ്യൻ നിറഞ്ഞുനിന്നു സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നടത്തിയ ഒരു കേട്ടെഴുത്ത് മനസ്സിലിന്നും തെളിഞ്ഞു നിൽക്കുന്നു. അതിന്റെ ഓർമ്മകളിലേക്ക് ഞാനൊന്ന് ഊളിയിടുകയാണ്. എല്ലാ അക്ഷരമാലകളും അവരവരുടെ പേരും ക്ലാസ്സ്‌ ബുക്കിലെ

കൊയിലാണ്ടി കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം സ്വദേശിനിയും എഴുത്തുകാരിയുമായ ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു. മെഹ്ഫിലെ അഹല് ബൈത് സമ്മേളനത്തില്‍ വച്ച് സമസ്ത മുശവറ അംഗം ഉമര്‍ ഫൈസി മുക്കം നാസര്‍ ഫൈസി കൂടത്തായിക്ക് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. വ്യത്യസ്തമായ രചനാ സങ്കേതം ഉപയോഗപ്പെടുത്തി പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അനാവരണം

‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു

ഷമീമ ഷഹനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു. ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും. വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ