സി.പി.എം നൊച്ചാട് ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്


Advertisement

പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെ ബോംബേറ്. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

Advertisement

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Advertisement

കഴിഞ്ഞദിവസം വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. വീടിനുനേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം പ്രസിഡന്റ് വി.പി.നസീറിന്റെ വീടിനുനേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചിരുന്നു.

Advertisement