പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്


Advertisement
]

പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്.

Advertisement

ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ബോംബേറ് നടന്നത്.

Advertisement

ആറ് ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തില്‍ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായിരുന്നു. സ്‌ഫോടനം നടന്ന സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയിലായിരുന്നു.

Advertisement

Summary: Bomb attack on BJP worker’s house in Paleri perambra