Tag: Paleri
പാലേരി യു.ഡി.എഫ് പ്രകടനത്തിന് നേരെ ആക്രമണം; ആയുധങ്ങളുമായെത്തി ആക്രമിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
പാലേരി: പാലേരി യു.ഡി.എഫ് പ്രകടനത്തിന്് നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജയന്‍ മുടപ്പിലോട്ട്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദിജീഷ് കായത്തിരിക്കല്‍, സുര ആശാരികണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ തോട്ടത്താക്കണ്ടിയില്‍ നടന്ന യു.ഡി.എഫ് ആഹ്ലാദപ്രകടനത്തിന് നേരെ സി.പി.എം അക്രമം അഴിച്ചിവിട്ടിരുന്നെന്ന്
പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍.ഐ.എ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന
പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്
പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്
] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്
‘എന്റെ നിക്കാഹിൽ പങ്കെടുക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു, മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന് കാരണം കുടുംബത്തിന്റെ പിന്തുണ’; പാലേരിയിലെ ചരിത്ര നിക്കാഹിലെ വധു ബഹ്ജ ദലീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ‘എന്റെ നിക്കാഹില്‍ പങ്കെടുക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു അതിന് കുടുംബത്തിന്റെ ഭാഗത്തുനിന്നു കൂടെ പിന്‍തുണ കിട്ടിയതോടെ വലിയൊരു മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു.വളരെ സന്തോഷം തോന്നുന്നു.’ സ്വന്തം നിക്കാഹിന് സാക്ഷ്യം വഹിച്ച വധുവായ ബഹ്ജ ദലീലയുടെ വാക്കുകളാണിത്. കുട്ടിക്കാലം മുതല്‍ വരനും വധുവിന്റെ ഉപ്പയും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങ് മാത്രമായാണ് നിക്കാഹിനെ