കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടെ മൃതദേഹം കണ്ണന്‍കടവ് ബീച്ചില്‍ കണ്ടെത്തി


Advertisement

കൊയിലാണ്ടി: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവ് ബീച്ചില്‍ കണ്ടെത്തി. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisement

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.

Advertisement

ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പൊലീസുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കണ്ണന്‍കടവ് ബീച്ചില്‍ മൃതദേഹം കണ്ടത്.

Advertisement

Summary: The body was found from Kappad Kannankadav, It is suspected that it belongs to the person who jumped into Korapuzha