‘കഴുത്തിന് ഞെക്കിപിടിച്ചു, നഖം കൊണ്ട് മുറിവേൽപ്പിപ്പിച്ചു’; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി
കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളായ രോഗികളോട് മോശമായി പെരുമാറിയ ഡോക്ടർ ലഹരിക്ക് അടിമ. അദ്ദേഹത്തിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നുവെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്. ജോലി സമയത്ത് ലഹരി ഉപയോഗിച്ചതിനെതിരെ നേരത്തെ ഡോക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു. മന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
ഇന്നലെ ക്യാഷ്യാലിറ്റിലിലെ ഡ്യൂട്ടിക്കിടയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളായ രോഗികളോട് ഡോക്ടർ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി വികസന സമിതി യോഗത്തിനെത്തിയതായിരുന്നു പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ മോശമായി പെരുമാറിയ വിവരം അറിഞ്ഞാണ് പ്രസിഡന്റ് സംഭവ സ്ഥലത്തെത്തുന്നത്.
ഉച്ചയ്ക്ക് ശേഷമുള്ള ക്യാഷ്യാലിറ്റിയിലാണ് ഡോക്ടർ ഉണ്ടായിരുന്നത്. ലഹരി ഉപയോഗിച്ചാണ് ഡോക്ടർ ഡ്യൂട്ടിക്കെത്തിയത്. മൂന്ന് സ്ത്രീകൾക്കാണ് ഡോക്ടറിൽ നിന്നും ദുരനുവുഭവം ഉണ്ടായതെന്ന് പ്രസിഡന്റ് പറഞ്ഞു. ഒരാളുടെ കഴുത്ത് പിടിച്ച് ഞെക്കുകുയും നഖം ഉപയോഗിച്ച് മൂക്കിന് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സ്ത്രീകളോടും അപമര്യാദയായി പെരുമാറി.
ഡോക്ടർക്കെതിരെ പീഡന ആരോപണമാണ് ഉയർന്നിട്ടുള്ളത്. രോഗികളുടെ പരാതിയെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഡോക്ടറെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. സ്ത്രീകളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ജോലി സമയത്ത് ലഹരി ഉപയോഗിച്ചതിനെതിരെ നേരത്തെ ഡോക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു. മന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നു. പനങ്ങാട് ആശുപത്രിയിൽ കമ്പ്യൂട്ടറുകളും മറ്റും നശിപ്പിച്ചതായി ഡോക്ടർക്കെതിരെ നിലവിൽ പരാതി നിലനിൽക്കുന്നുണ്ട്. അതിന് ശേഷമാണ് കുറ്റ്യാടിയിൽ എത്തുന്നത്. ഡിഎംഒ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രി അധികാരികൾ വിവരം അറിയിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Summary: Kunnummal Block President KP Chandri shared the details of the incident where the doctor misbehaved with women in the Kuttyadi Taluk Hospital.