കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് യാത്രികന് പരിക്ക്


Advertisement

കുറ്റ്യാടി: കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. ചെറുകുന്ന് സ്വദേശി റബീഷിനാണ് പരിക്കേറ്റത്. കുറ്റ്യാടിയില്‍ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാത്രിയാണ് സംഭവം.

Advertisement

റബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നി ബൈക്കിന് കുറുകേ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റബീഷിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.

Advertisement
Advertisement

Summary: biker injured after wild boar jumps over Kuttyati