പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയി; കാണാതായത് ചെങ്ങോട്ടുകാവ് സ്വദേശി ഉത്സവത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ


കൊയിലാണ്ടി: പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 18F7292 ചുവപ്പും കറുപ്പം നിറമുള്ള ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്.

ചെങ്ങോട്ടുകാവ് സ്വദേശി അനീഷിന്റെ ബൈക്കാണ് കാണാതായത്. ഇന്നലെ വെളുപ്പിനെയാണ് മോഷണം പോയത്. പൊയിൽകാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ അവസാന ദിവസം ക്ഷേത്രത്തിൽ എത്തിയതായിരുന്നു അനീഷ്. വെളുപ്പിനെ മൂന്നു മണിയോടെയാണ് മോഷണം പോയതായി മനസ്സിലായതെന്ന് അനീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 8943737062 എന്ന നമ്പറില്‍ അറിയിക്കുക.

മുൻപ് വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നും നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇത്തരത്തില്‍ കാണാതായിരുന്നു. ഇത് പിന്നീട് കോഴിക്കോട് ബൈപ്പാസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.