വേണ്ട ഈ പ്ലാസ്റ്റിക്ക്, സുന്ദരിയായിരിക്കട്ടെ ഈ കടൽ, ശുചിത്വവും; തിക്കോടി കല്ലകത്ത് ബീച്ചിൽ ആവേശമായി ബൈക്ക് റാലി


Advertisement

കൊയിലാണ്ടി: കല്ലകത്ത് ബീച്ചിൽ വാൻ ജനപങ്കാളിത്തത്തോടെ ആവേശമായി ബൈക്ക്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ ആണ് കല്ലകത്ത് ബീച്ചിൽ റാലി നടത്തിയത്.

Advertisement

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രനില സത്യൻ, ആർ.വിശ്വൻ, ഷക്കീല കെ.പി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, മെമ്പർമാരായ സിനി, ദിബിഷ, വിബിത ബൈജു, വി.കെ.അബ്ദുൾ മജീദ്, ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement