കോഴിക്കോട് ഡിവിഷൻ സീനിയർ പോസ്റ്റൽ സൂപ്രണ്ടും കൊല്ലം മഹല്ല് മുൻ പ്രസിഡന്റുമായിരുന്ന പെരിങ്കിലകത്ത് എ.വി.കുഞ്ഞഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പറമ്പത്ത് താമസിക്കും പെരിങ്കിലകത്ത് എ.വി.കുഞ്ഞഹമ്മദ് അന്തരിച്ചു. തൊണ്ണൂറ്റിരണ്ട്‍ വയസ്സായിരുന്നു. ഇദ്ദേഹം മുൻ കോഴിക്കോട് ഡിവിഷൻ സീനിയർ പോസ്റ്റൽ സൂപ്രണ്ടും കൊല്ലം മഹല്ല് മുൻ പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിരുന്നു.

ടി.കെ.മുഹമ്മദ് മാസ്റ്ററും എ.വി. ബീവി ഉമ്മയുമാണ് മാതാപിതാക്കൾ. ഭാര്യമാർ: പഞ്ഞോല ഫരീദ, പരേതരായ ഇമ്പിച്ചി ആയിശ, ആസ്യ.

മക്കൾ: പരേതനായ അബ്ദുൾ സലാം ( ഓറിയൻറൽ ഇൻഷൂറൻസ് ),റാബിയ, റഹ്മത്ത് ബീവി (റിട്ട. ടീച്ചർ റഹ്മാനിയ കടമേരി ), റംലത്ത് ബീവി, അഡ്വ.കെ.പി.റഷീദ് (ഖത്തർ), റഹീന (കാലിക്കറ്റ് യൂണിവേഴ്സിറ്റി).

മരുമക്കൾ: പരേതനായ എ.വി.കുഞ്ഞഹമ്മദ് (ഫാർമസിസ്റ്റ് ), യാഷിക്ക റുഖ് സാന(കണ്ണൂർ), പ്രൊ.അബ്ദുൾ നൂർ(റിട്ട. എച്ച്.ഒ.ഡി.ഫിസിക്സ് വിഭാഗം മടപ്പള്ളി കോളജ്), സി.എം.മുഹമ്മദ് റഫീഖ് (വലിയങ്ങാടി), രാജശ്രീ റഷീദ് (ഖത്തർ), യു. അബദുൾ ജലീൽ (റിട്ട. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വഖഫ് ബോർഡ്).

സഹോദരങ്ങൾ: കുഞ്ഞിപോക്കർ (റിട്ട. പിഡബ്ല്യൂ.ഡിഎഞ്ചീനിയർ), ഫാത്തിമ കുട്ടി (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ), കദീശ കുട്ടി, ഉമ്മാത്തുമ്മ, പരേതരായ കുഞ്ഞിപ്പരി ( പരിസൺസ്), കുഞ്ഞയിശ, സൈനുദ്ധീൻ മാസ്റ്റർ, അബ്ദുൾ സമദ്, അബ്ദുൾ ഖാദർ (റിട്ട. പ്രൊഫസർ ), മുഹമ്മദ് അലി.