അരിക്കുളം അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ


Advertisement

അരിക്കുളം: അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് എട്ടിന് ആരംഭിക്കും. മെയ് 15 വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ആചാര്യൻ വാച്ചവാധ്യാൻ സുബഹ്മണ്യൻ നമ്പൂതിരിയാണ്.

Advertisement

നാളെ രാവിലെ ഒമ്പത് മണിക്ക് ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര സമീപ ക്ഷേത്രങ്ങളിലൂടെ പ്രയാണം നടത്തി വൈകുന്നേരം നാല് മണിയോടെ യജ്ഞവേദിയിലെത്തിച്ചേരും.

Advertisement

വൈകുന്നേരം 4:30 ന് ക്ഷേത്രം മേൽശാന്തി രാജനാരായണൻ എമ്പ്രാന്തിരിയുടെ സാന്നിധ്യത്തിൽ തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് വിനോദ് നമ്പൂതിരിപ്പാട് ദീപ പ്രോജ്വലന കർമം നിർവ്വഹിക്കും. കെ.മുരളീധരൻ എം.പി സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും.

Advertisement

മലബാർ ദേവസ്വം ബോർഡ് അംഗം കെ.ലോഹ്യ വിശിഷ്ട വ്യക്തികളെ ആദരിയ്ക്കും.  ജനപ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ സന്നിഹിതരാകും.