കോഴിക്കോട് നിന്ന് അത്തോളിയിലെത്തി, ശേഷം യാതൊരു വിവരവുമില്ല; ബാലുശ്ശേരി സ്വദേശിയായ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാതായതായി പരാതി


ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാതായതായി പരാതി. എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരി(മാമിക്ക -56)നെയാണ് കാണാതായത്. ആഗസ്റ്റ് 21 മുതലാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. ആഗസ്റ്റ് 21ന് ഇവിടെ നിന്നും ഇറങ്ങിയ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി കാണുന്നുണ്ട്.

ഇദ്ദേഹത്തെ അന്വേഷിച്ച് പൊലീസ് ഹൈദരാബാദില്‍ വരെ പോയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവര്‍ നടക്കാവ് ഇന്‍സ്‌പെക്ടറുടെ 949798718, 9645005007 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.