പാണ്ടിമേളവും പരിചക്കളിയും കരിമരുന്ന് പ്രയോ​ഗവും; നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം ഉച്ചാൽ തിറ മഹോത്സവം ആഘോഷമാക്കാനൊരുങ്ങി നാട്


കൊയിലാണ്ടി: നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം ഉച്ചാൽതിറ മഹോത്സവം ഫെബ്രുവരി 10, 11, 12 തീയതികളിൽ ആഘോഷിക്കും. പത്തിന് രാവിലെ ഗണപതി ഹോമം, വൈകിട്ട് വെള്ളാട്ട്, നടത്തിറ, ഭഗവതിസേവ എന്നിവയാണ് നടക്കുക.

11-ാം തിയ്യതി ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രണ്ടുമണിക്ക് കൊടിയേറ്റവും തുടർന്ന് വെള്ളാട്ടും നട്ടത്തിറയും നടക്കും.12ന് രാവിലെ പഞ്ചാരിമേളം ഉച്ചയ്ക്ക് പ്രസാദ ഊട്ട്, തുടർന്ന് ഇളനീർ കുല വരവ്, വെള്ളാട്ട്, നട്ടത്തിറ, വെളിയണ്ണൂർ അനിൽകുമാർ നയിക്കുന്ന പാണ്ടിമേളം, പരിചക്കളി, കരിമരുന്ന് പ്രയോഗം, തായമ്പക, തിറകൾ എന്നിവയും നടക്കും.

Summary:  azhavil Kariyathan temple in Naderi is preparing to celebrate Uchal Thira Mahotsavam.