Tag: Thira

Total 4 Posts

”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം

മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ

പാണ്ടിമേളവും പരിചക്കളിയും കരിമരുന്ന് പ്രയോ​ഗവും; നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം ഉച്ചാൽ തിറ മഹോത്സവം ആഘോഷമാക്കാനൊരുങ്ങി നാട്

കൊയിലാണ്ടി: നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം ഉച്ചാൽതിറ മഹോത്സവം ഫെബ്രുവരി 10, 11, 12 തീയതികളിൽ ആഘോഷിക്കും. പത്തിന് രാവിലെ ഗണപതി ഹോമം, വൈകിട്ട് വെള്ളാട്ട്, നടത്തിറ, ഭഗവതിസേവ എന്നിവയാണ് നടക്കുക. 11-ാം തിയ്യതി ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രണ്ടുമണിക്ക് കൊടിയേറ്റവും തുടർന്ന് വെള്ളാട്ടും നട്ടത്തിറയും നടക്കും.12ന് രാവിലെ പഞ്ചാരിമേളം ഉച്ചയ്ക്ക് പ്രസാദ ഊട്ട്, തുടർന്ന്

ചുറ്റും കെട്ടിനിര്‍ത്തിയ വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന അഗ്നിച്ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി ചാത്തന്റെ നൃത്തച്ചുവടുകള്‍, ഭയഭക്തിയോടെ കാണികളും; വിസ്മയക്കാഴ്ചയായി കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തിലെ തീക്കുട്ടിച്ചാത്തന്‍ തിറ

‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും… എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ഒാരോ വര്‍ഷവും ആളിക്കത്തുന്ന അഗ്നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ ആടുമ്പോള്‍ കൊയിലാണ്ടിക്കാരന് ആ കാഴ്ചകള്‍ കണ്ട് പൂതിമാറാറില്ല. ഇടങ്കാരവും വലങ്കാരവും മുറുകി ദേവന്‍ അഗ്‌നിനടനമാടുമ്പോള്‍ ഭയഭക്തിയോടെ, കണ്ണിമവെട്ടാതെ ഓരോ ഭക്തരും

പ്രശസ്ത തെയ്യം-തിറ കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും; പൂക്കാട് എഫ്.എഫ് ഹാളിൽ പൊതുദര്‍ശനം

ചേമഞ്ചേരി: പ്രശസ്ത തെയ്യം-തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും. ശബരിമല തീര്‍ത്ഥാടനത്തിനായി മല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. നേരത്തേ എത്തുമെന്ന് പ്രതീക്ഷിച്ച സമയത്തെക്കാള്‍ വൈകിയാണ് മൃതദേഹം നാട്ടിലെത്തുന്നത്. പൂക്കാട് എത്തിക്കുന്ന മൃതദേഹം പൂക്കാട് എഫ്.എഫ് ഹാളില്‍ അല്‍പ്പ സമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ്