വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു


Advertisement

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

Advertisement

ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല.

Advertisement

വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement